തീര്‍ത്ഥാടന സ്ഥലത്ത് നിന്ന് അറസ്റ്റിലായ ഭിക്ഷക്കാരില്‍ 90 ശതമാനവും പാകിസ്ഥാനില്‍ നിന്നുള്ളവരാണ്. ഉംറ വിസയില്‍ എത്തിയവരാണ് ഇവരെന്നും സൗദി വൃത്തങ്ങള്‍ അറിയിച്ചു.
‘ഞങ്ങളുടെ ജയിലുകള്‍ നിങ്ങളുടെ തടവുകാരാല്‍ നിറഞ്ഞിരിക്കുന്നു,’എന്നും സൗദി അറിയിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം മക്കയിലെ മസ്ജിദുല്‍-അല്‍-ഹറമിന് സമീപത്ത് നിന്നും കണ്ടെത്തിയ പോക്കറ്റടിക്കാരെല്ലാം തങ്ങളുടെ രാജ്യത്തില്‍ നിന്നുള്ളവരാണെന്ന് പാക് വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
Also read-സംസ്ഥാനത്ത് നബിദിന പൊതു അവധിയിൽ മാറ്റം
അറബ് വിസയില്ലാതെ ഉംറ വിസയിലാണ് ഇവരെല്ലാം എത്തുന്നത് എന്ന കാര്യമാണ് സൗദിയെ നിരാശപ്പെടുത്തുന്നതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. വിദഗ്ധ തൊഴിലാളികള്‍ എന്ന നിലയില്‍ ജോലി ഓഫറുകള്‍ ഇവര്‍ക്ക് സൗദിയില്‍ നിന്ന് ലഭിക്കാറില്ല. അക്കാര്യത്തില്‍ ഇവരെ വിശ്വാസത്തിലെടുക്കാന്‍ സൗദി പൗരന്‍മാര്‍ മുന്നോട്ട് വരുന്നില്ല. അതിനാലാണ് തീര്‍ത്ഥാടക വിസ ഉപയോഗിക്കുന്നത്. വിദഗ്ധ തൊഴിലിനായി ഇന്ത്യ-ബംഗ്ലാദേശ് പൗരന്‍മാരെയാണ് സൗദി കൂടുതലായും ആശ്രയിക്കുന്നത്.
advertisement
അതേസമയം അടുത്ത സീസണില്‍ ഹജ്ജിനുള്ള സാമ്പത്തിക പാക്കേജ് വിപുലീകരിക്കാന്‍ സൗദി അറേബ്യ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള പാക്കേജ് വിപുലീകരിക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ് എന്ന് സൗദി ഹജ്ജ് ഡെപ്യൂട്ടി മന്ത്രി അബ്ദുല്‍ഫത്ത മഷാത് അല്‍ ഇഖ്ബാരിയ ടിവിയോട് മുമ്പ് പറഞ്ഞിരുന്നു.
3,984 സൗദി റിയാലിലാണ് നിലവില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കുള്ള ഹജ്ജ് സാമ്പത്തിക പാക്കേജ് ആരംഭിക്കുന്നത്. ഇത് മുഴുവനായോ അല്ലെങ്കില്‍ മൂന്ന് ഗഡുക്കളായോ അടക്കാം.ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ വിജയകരമായിരുന്നു എന്നും അബ്ദുള്‍ഫതാഹ് മഷാത് മുമ്പ് പറഞ്ഞു. സെല്‍ഫ് ഡ്രൈവ് ട്രാന്‍സ്പോര്‍ട്ടുകള്‍, വെര്‍ച്വല്‍ റിയാലിറ്റി ഗ്ലാസുകള്‍, വിവിധ മേഖലകള്‍ തമ്മിലുള്ള പരസ്പര സഹകരണം എന്നിവയ്‌ക്കെല്ലാം അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
സൗദി ഹജ്ജ്, ഉംറ മന്ത്രി തൗഫിക് അല്‍ റബിയ അടുത്ത വര്‍ഷത്തെ ഹജ്ജിനുള്ള നിയമങ്ങളും പ്രഖ്യാപിച്ചിരുന്നു. കരാറുകള്‍ അനുസരിച്ച്, വിവിധ രാജ്യങ്ങള്‍ക്ക് അനുവദിക്കേണ്ട സ്ഥലങ്ങളുടെ നാമനിര്‍ദേശം സൗദി അറേബ്യ തീരുമാനിക്കും. നേരത്തെ കരാറുകളില്‍ തീരുമാനമാക്കുന്ന രാജ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും തൗഫിക് അല്‍ റബിയ കൂട്ടിച്ചേര്‍ത്തിരുന്നു.
150 രാജ്യങ്ങളില്‍നിന്നുള്ള 18,45,045 തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിച്ചത്. 1,75,025 പേര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചത്. കേരളത്തില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ 11,252 തീര്‍ഥാടകര്‍ ഇത്തവണ ഹജ്ജിന് എത്തിയിരുന്നു.