ഓഗസ്ത് 13-ന് പ്രത്യേക വിമാനത്തിലാണ് ഇവരെ ഡൽഹിയിലെത്തിച്ചത്. മൗണ്ട്ബാറ്റൺ പ്രഭു അധികാരദണ്ഡ് കൈമാറിയാണ് സ്ഥാനമാറ്റം നടത്തിയത്. ചടങ്ങിന്റെ സമയത്ത് ദണ്ഡിൽ ഗംഗാജലം ഒഴിച്ച് ശുദ്ധിവരുത്തിയെന്നും ശ്രീധരൻപിള്ള പറഞ്ഞു. ഈ ദണ്ഡ് അലഹബാദിൽ സൂക്ഷിച്ചിട്ടുണ്ട്. വരും കാലത്ത് പുറത്തുവരാൻ പോകുന്ന ഒരു സത്യമാണ് താൻ പറയുന്നതെന്നും ഭാഗവതവും വേദങ്ങളും അടക്കമുള്ള ഇന്ത്യൻ ആത്മീയഗ്രന്ഥങ്ങളുടെ പുനർവായന നടത്തേണ്ട സമയമായെന്നും ശ്രീധരൻപിള്ള പറഞ്ഞു. ഭക്തിയും ധർമവുമാണ് ഭാഗവതത്തിന്റെ അന്തസത്തയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ശ്രീമദ് ഭാഗവത സത്രസമിതിയുടെ നേതൃത്വത്തിൽ ഭാഗവത മഹാസത്രത്തിനാണ് തലസ്ഥാനത്ത് തുടക്കമായത്. തിരുവനന്തപുരം കോട്ടയ്ക്കകം തെക്കേനടയിലെ ശ്രീവൈകുണ്ഠം മണ്ഡപത്തിൽ ഗുരുവായൂർ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് വിഗ്രഹപ്രതിഷ്ഠയും ധ്വജാരോഹണവും നടത്തി. ഗുരുവായൂരിൽ പൂജിച്ച ശ്രീ കൃഷ്ണവിഗ്രഹം, കൊടിമരം, കൊടിക്കൂറ, ഭാഗവതഗ്രന്ഥം എന്നിവ വഹിക്കുന്ന രഥഘോഷയാത്ര ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് മഹാസത്രവേദിയിലെത്തിയത്. തുടർന്ന് വേദിയിൽ സജ്ജീകരിച്ച മണ്ഡപത്തിലാണ് വിഗ്രഹ പ്രതിഷ്ഠ നടത്തിയത്.
തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി ഭാഗവത ഗ്രന്ഥ സമർപ്പണം നടത്തി. ഭാഗവതം എന്ന പദം ഉച്ചരിക്കുന്നതു പോലും പുണ്യമാണെന്ന് അവർ പറഞ്ഞു. ഭാഗവതം വായിച്ചാൽ മാത്രം പോരാ ജീവിതത്തിലേക്ക് പകർത്തണമെന്നും അശ്വതി തിരുനാൾ പറഞ്ഞു. മനുഷ്യസമൂഹത്തിന് ശാന്തിയും സമാധാനവും ലഭിക്കാൻ ഇത്തരം സത്രങ്ങൾ സഹായിക്കുമെന്നും ചടങ്ങിൽ പങ്കെടുത്ത രമേശ് ചെന്നിത്തല എം .എൽ.എ. പറഞ്ഞു.