3 മണിക്കൂറിന് ശുചിമുറി ചേർന്നുള്ള എസി ഡോർ മെറ്റിറിക്ക് 177 രൂപയും പൊതു ശുചിമുറിയുള്ള എസി ഡോർമിറ്ററിക്ക് 148 രൂപയും നോൺ എസി ഡോർമിറ്ററിക്ക് 118 രൂപയുമാണ് നിരക്ക്. പ്രസാദ് പദ്ധതിയിൽ 8.86 കോടി രൂപ ചെലവിൽ കേന്ദ്ര സർക്കാർ നിർമിച്ച് നൽകിയ ഫെസിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനം നടത്തുന്നത് കുടുംബശ്രീയാണ്. 38 കാറുകൾക്ക് പാർക്കിങ് സൗകര്യത്തോടു കൂടിയ കെട്ടിടമാണ് ഇവിടെയുള്ളത്.
Also read-ഗുരുവായൂർ കണ്ണന് വഴിപാടായി 18 ലക്ഷത്തിൻ്റെ പൊന്നോടക്കുഴൽ
advertisement
ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഉണ്ണിക്കണ്ണന് പൊന്നില്‍ തീര്‍ത്ത ഓടക്കുഴല്‍ വഴിപാടായി സമര്‍പ്പിച്ച് ഭക്തന്‍. കോട്ടയം ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ് നാൽപത് പവനോളം തൂക്കം വരുന്ന ഓടക്കുഴൽ സമർപ്പിച്ചത്. ഏകദേശം 18 ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് പൊന്നോടക്കുഴൽ. ഇന്നലെ പുലർച്ചെ നാലുമണിയോടെയായിരുന്നു സമർപ്പണം. ക്ഷേത്രം അസി.മാനേജർ ലെജുമോൾ പൊന്നോടക്കുഴൽ ഏറ്റുവാങ്ങി.