മക്ക-മദീന, മിന, അറഫാത്ത്, മുസ്ദലിഫ തുടങ്ങിയ ഹജ്ജ് കർമം നടക്കുന്ന സ്ഥലങ്ങളിൽ തീർഥാടകർക്കായി 32 ആശുപത്രികളും 140 ആരോഗ്യകേന്ദ്രങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
Also Read- ബലി പെരുന്നാള്‍: ജൂൺ 29-നും അവധി നൽകണമെന്ന് കേരള മുസ്ലിം ജമാഅത്ത് മുഖ്യമന്ത്രിക്ക് നിവേദനം നൽകി
ദുൽഹജ്ജ് എട്ടിന് ഹാജിമാർ മിനായിലൊരുക്കിയ കൂടാരത്തിൽ താമസിക്കുന്നതോടെ ഹജ് കർമങ്ങൾക്ക് തുടക്കമാവും. ഇതിനായി തീർത്ഥാടകർ മക്കയിലേക്ക് എത്തിത്തുടങ്ങി.
ഇതിനിടയിൽ അനുമതിയില്ലാതെ, ഹജ്ജിനെത്തിയ 1,59,188 പേരെ തിരിച്ചയച്ചതായി പൊതുസുരക്ഷ മേധാവിയും ഹജ്ജ് സുരക്ഷ കമ്മിറ്റി തലവനുമായ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽ ബസാമി അറിയിച്ചു.
advertisement
83 വ്യാജ ഹജ്ജ് സേവന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. മക്കയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷ സേന മേധാവികളുടെ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.