TRENDING:

ഇന്ന് ഹനുമാന്‍ ജയന്തി: ശക്തിയുടെയും നിസ്വാർത്ഥതയുടെയും പ്രതിരൂപം; ശ്രീരാമ ഭക്തനായ ഹനുമാൻ

Last Updated:

എല്ലാ ദോഷങ്ങളിൽ നിന്നും ഹനുമാന്‍ തങ്ങളുടെ ഭക്തരെ കാത്തുകൊള്ളുമെന്നാണ് വിശ്വാസം. ഇന്ത്യയിലെ ക്ഷേത്രങ്ങളിലെല്ലാം ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ നടക്കുന്നുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്യമെമ്പാടുമുള്ള ഹനുമാന്‍ ഭക്തര്‍ ഇന്ന് ഹനുമാന്‍ ജയന്തി ആഘോഷിക്കുകയാണ്. ഹനുമാന്റെ ജന്മദിനമാണ് ഹനുമാൻ ജയന്തിയായി ആഘോഷിക്കുന്നത്. ശക്തിയുടെയും നിസ്വാര്‍ത്ഥതയുടെയും പ്രതിരൂപമായാണ് ഹനുമാന്‍ കരുതപ്പെടുന്നത്. ശ്രീരാമന്റെ വലിയ ഭക്തനായ ഹനുമാനെ ആരാധിക്കുന്നവർ നിരവധിയാണ്. എല്ലാ ദോഷങ്ങളിൽ നിന്നും ഹനുമാന്‍ തങ്ങളുടെ ഭക്തരെ കാത്തുകൊള്ളുമെന്നാണ് വിശ്വാസം. ഇന്ത്യയിലെ ക്ഷേത്രങ്ങളിലെല്ലാം ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. ഹനുമാന്‍ ചാലിസ ഉരുവിട്ടും ഉപവാസം അനുഷ്ഠിച്ചും ആളുകള്‍ സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു.
advertisement

ഹനുമാന്‍ ജയന്തി ആഘോഷിക്കുന്ന ഈ വേളയില്‍ ഹനുമാനെക്കുറിച്ച് ചില കാര്യങ്ങള്‍ അറിയാം.

1. ഹനുമാന്‍ ചെറിയ കുട്ടിയായിരുന്നപ്പോള്‍ സൂര്യനെ പഴുത്ത മാമ്പഴമായി തെറ്റിദ്ധരിച്ചെന്നാണ് ഒരു വിശ്വാസം. അതിനാല്‍ ഭൂമിയെ ഇരുട്ടിലാഴ്ത്തി ഹനുമാന്‍ സൂര്യനെ വിഴുങ്ങാന്‍ ശ്രമിച്ചു. അപ്പോള്‍ ഇന്ദ്ര ഭഗവാന്‍ തന്റെ വജ്രായുധം ഉപയോഗിച്ച് ലോകത്തെ രക്ഷിക്കാന്‍ ശ്രമിച്ചു. ഇതിനിടെ വജ്രായുധം ഹനുമാന്റെ താടിയില്‍ തട്ടി. അങ്ങിനെയാണ് ഹനുമാന്റെ മുഖത്തിന് ആ രൂപം ലഭിച്ചതും ആ പേര് ലഭിച്ചതും എന്ന് പറയപ്പെടുന്നു.

advertisement

2. ശ്രീരാമന്‍ സ്വര്‍ഗത്തിലേക്ക് പുറപ്പെട്ടപ്പോൾ തന്റെ ഭക്തരോട് തന്നെ അനുഗമിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, രാമനാമം ജപിക്കുന്നതാണ് സ്വര്‍ഗത്തേക്കാള്‍ മധുരതരമെന്ന് പറഞ്ഞ് ഹനുമാന്‍ ആ ആവശ്യം നിരസിച്ചു. ശ്രീരാമന്റെ നാമം ജപിക്കുന്ന ഭക്തരെ സംരക്ഷിക്കുന്നതിനായി ഹനുമാന്‍ ഭൂമിയില്‍ തങ്ങി എന്നാണ് മറ്റൊരു വിശ്വാസം.

3. യമദേവന്‍ വന്ന് ശ്രീരാമനെ തന്റെ സ്വര്‍ഗീയ വാസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിന് ഹനുമാന്‍ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തി. യമന്റെ പ്രവേശനം തടഞ്ഞുകൊണ്ട് അദ്ദേഹം അയോധ്യയുടെ മുന്നില്‍ ഒരു കവചമായി നിന്നു എന്നും പറയപ്പെടുന്നു. പിന്നീട് യമനെ കടത്തിവിടാന്‍ ശ്രീരാമന്‍ തന്നെ ഹനുമാനെ കബളിപ്പിക്കുകയായിരുന്നുവെന്നും ഐതീഹ്യങ്ങളിൽ പറയുന്നു.

advertisement

4. ശ്രീരാമന്റെ ദീര്‍ഘായുസ്സിനായി സീതാദേവി നെറ്റിയില്‍ സിന്ദൂരം തൊടുന്നത് ഹനുമാന്‍ കണ്ടു. അതിനാല്‍, ശ്രീരാമന്റെ ജീവന്‍ സംരക്ഷിക്കുന്നതിനായി ഹനുമാന്‍ അദ്ദേഹത്തിന്റെ ശരീരം മുഴുവനും സിന്ദൂരം പുരട്ടിയെന്നും അങ്ങനെയാണ് അദ്ദേഹം ബജ്‌റംഗ് ബലി എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയതെന്നും പുരാണ കഥകളിൽ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
ഇന്ന് ഹനുമാന്‍ ജയന്തി: ശക്തിയുടെയും നിസ്വാർത്ഥതയുടെയും പ്രതിരൂപം; ശ്രീരാമ ഭക്തനായ ഹനുമാൻ
Open in App
Home
Video
Impact Shorts
Web Stories