പ്രാദേശികം, മുതിർന്ന പൗരന്മാർ എന്നിവർക്കുള്ള വരി രാവിലെ 5ന് അവസാനിക്കും. പ്രസാദ ഊട്ട് മൂന്നിടത്തായി നൽകും. പടിഞ്ഞാറേ നടയിലെ അന്നലക്ഷമി ഹാളുലും അതിനോടു ചേർന്നുള്ള പന്തലിലും തെക്കേ ഗോപുര നടയിൽ തയ്യാറാക്കുന്ന ഊട്ടുപുരയിലും ഭക്ഷണം നൽകും. ഇതിൽ അന്ന ലക്ഷമി ഹാളിനോടു ചേർന്നുള്ള പന്തലിൽ ബുഫേ രീതിയിലാണ് ഭക്ഷണം വിതരണം. ദ്വാദശി ദിവസം പ്രസാദ ഊട്ട് രാവിലെ ഏഴു മുതൽ 11 വരെയായിരിക്കും. ഏകാദശിക്കും ദ്വാദശിക്കും പ്രഭാത ഭക്ഷണവും രാത്രിയിലെ പ്രസാദ ഊട്ടും ഉണ്ടാകില്ല.
advertisement
ബുധനാഴ്ച്ച രശ്മി ദിവസം പുലർച്ചെ മൂന്നു മുതൽ വെള്ളിയാഴ്ച്ച ദ്വാദശി ദിവസം രാവിലെ എട്ടുവരെ 53 മണിക്കൂർ തുടർച്ചയായി ദര്‍ശനമുണ്ടാകും. ദശമി വിളക്കിന് പുലർച്ചെ മൂന്നിന് നട തുറന്നാൽ ഏകാദശിയും കഴിഞ്ഞ് ദ്വാദശി ദിവസം രാവിലെ 8 വരെ പൂജ ദീപാരാധന ചടങ്ങുകൾക്കല്ലാതെ നട അടയ്ക്കില്ല. ദ്വാദശി ദിവസം രാവിലെ എട്ടിന് നട അടച്ച് ശുദ്ധി ചടങ്ങുകൾ ആരംഭിക്കും. ഒമ്പതിന് വീണ്ടും തുറക്കും.