ആഗോള കത്തോലിക്കാ വിശ്വാസികളുടെ പരമാധ്യക്ഷനെ ജസ്റ്റിസ് അവഹേളിച്ചു. കത്തോലിക്കാ വിശ്വാസികൾക്ക് വേദന നൽകുന്ന പ്രസ്താവനയാണ് കുര്യൻ ജോസഫിന്റെ ഭാഗത്തുനിന്നുണ്ടായത്. മാർപാപ്പയ്ക്ക് തെറ്റുപറ്റിയെന്ന പ്രസ്താവനയിൽ കുര്യൻ ജോസഫ് മാപ്പുപറയണം. മാർപാപ്പയെ കുർബാന പഠിപ്പിക്കാനും മാത്രം കുര്യൻ ജോസഫ് വളർന്നിട്ടില്ല. മാർപാപ്പയെയും മെത്രാന്മാരെയും പഠിപ്പിക്കാൻ ഇദ്ദേഹം ആരാണ്. സഭയിൽ വിമതപ്രവർത്തനം പ്രോത്സാഹിപ്പിക്കുന്ന കുര്യൻ ജോസഫ് ആട്ടിൻതോലണിഞ്ഞ ചെന്നായാണെന്നും മെൽബിൻ മാത്യു പന്തയ്ക്കൽ വിമര്‍ശിച്ചു.
advertisement
ഏകീകൃത കുർബാന വിഷയത്തിൽ മാർപാപ്പയ്ക്കും തെറ്റ് പറ്റാമെന്നും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്താൻ തയ്യാറാകണമെന്നും ജസ്റ്റീസ് കുര്യൻ ജോസഫ് പറഞ്ഞിരുന്നു. ഇത് മാർപാപ്പയെ ബോധിപ്പിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് കഴിയണമെന്നും കുര്യൻ ജോസഫ് പറഞ്ഞു. കാര്യങ്ങൾ മാർപ്പാപ്പയെ അറിയിക്കാൻ ഇപ്പോഴത്തെ അഡ്മിനിസ്‌ട്രേറ്റർ മാർ ബോസ്കോ പുത്തൂരിന് കഴിയട്ടെ എന്നും ജസ്റ്റീസ് കൂട്ടിച്ചേർത്തു. എറണാകുളം അങ്കമാലി അതിരൂപത ഹയരാർക്കിയുടെ ശതാബ്ദി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് കുര്യൻ ജോസഫിന്‍റെ പ്രതികരണം.