കേരളത്തിൽ രോഹിണി നക്ഷത്രം വരുന്ന ദിവസം ജന്മാഷ്ടമി ആഘോഷിക്കുമ്പോൾ മറ്റിടങ്ങളിൽ അഷ്ടമി വരുന്ന ദിവസമാണ് ആചരിക്കുന്നത്. സന്തോഷത്തോടെയും ഐശ്വര്യത്തോടെയും ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്ന അവസരത്തിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ആശംസകൾ നേരാം.
- ഈ ശ്രീകൃഷ്ണജയന്തി ദിനത്തിൽ ഭഗവാൻ കൃഷ്ണൻ നിങ്ങളുടെ വീടുകൾ സന്ദർശിക്കുകയും എല്ലാ വിഷമങ്ങളെയും പാടെ മാറ്റുകയും ചെയ്യട്ടെ, ജന്മാഷ്ടമി ആശംസകൾ.
- കൃഷ്ണൻ്റെ എല്ലാ അനുഗ്രഹങ്ങളുടെ നിങ്ങൾക്കും കുടുംബത്തിനുമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ശ്രീകൃഷ്ണജയന്തി ആശംസകൾ.
- കൃഷ്ണൻ്റെ പ്രിയപ്പെട്ട പുലാങ്കുഴലിലൂടെ നിങ്ങളുടെ ജീവിതത്തിലേക്ക് സ്നേഹത്തിൻ്റെ ഈണം പകർന്ന് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ആശംസകൾ.
- ഈ ശ്രീകൃഷ്ണജയന്തി ദിനത്തിൽ നിങ്ങളുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും നിറയട്ടെ എന്ന് ആശംസിക്കുന്നു.
- ഈ ജന്മാഷ്ടമി ദിനത്തിൽ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പുഷ്പങ്ങൾ ഭഗവാൻ നിങ്ങളുടെ മേൽ ചൊരിയട്ടെ. ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാകും.
- ഭഗവാൻ കൃഷ്ണൻ നിങ്ങൾക്ക് എല്ലാ ആരോഗ്യവും സമ്പത്തും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
- മഹാഭാരത യുദ്ധത്തിൽ അർജ്ജുനന് വഴി കാണിച്ചത് പോലെ ഭഗവാൻ കൃഷ്ണൻ നിങ്ങളുടെ ജീവിതത്തിലും വഴി കാണിക്കും. അനുഗ്രഹീതമായ കൃഷ്ണ ജന്മാഷ്ടമി ആശംസിക്കുന്നു!
- അഷ്ടമി രോഹിണിയുടെ ഈ പുണ്യ ദിനത്തിൽ നിങ്ങൾക്കും കുടുംബത്തിനും സന്തോഷവും സമാധാനവും നിറയട്ടെ! ശ്രീകൃഷ്ണജയന്തി ആശംസകൾ.
advertisement
advertisement
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 25, 2024 9:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
Happy Sree Krishna Jayanthi 2024 | പ്രിയപ്പെട്ടവർക്ക് ശ്രീകൃഷ്ണജയന്തി ആശംസകൾ നേരാം