TRENDING:

കർക്കടക വാവുബലി: ക്ഷേത്രങ്ങളിൽ ബലിതർപ്പണത്തിനായി വിപുലമായ ഒരുക്കങ്ങൾ

Last Updated:

ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ബലിയിടാനുള്ള സൗകര്യം ക്ഷേത്രങ്ങളില്‍ ഉണ്ടായിരിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പിതൃക്കളുടെ ആത്മശാന്തിക്കായി കർക്കടകവാവിന് അനുഷ്ഠിക്കുന്ന പിതൃതർപ്പണ ചടങ്ങ് ശനിയാഴ്ച. ക്ഷേത്രങ്ങളില്‍ കര്‍ക്കിടക വാവുബലി തര്‍പ്പണത്തിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ബലിയിടാനുള്ള സൗകര്യം ക്ഷേത്രങ്ങളില്‍ ഉണ്ടായിരിക്കും. എല്ലാ ക്ഷേത്രങ്ങളിലും ഇത്തവണ വിപുലമായ ക്രമീകരണങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. പ്രകൃതിദുരന്തങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ ബലിതർപ്പണത്തിന് എല്ലാവിധ സുരക്ഷയും ഒരുക്കിയിരിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിട്ടുള്ളതിനാൽ ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചുകൊണ്ടാണ് ഒരുക്കങ്ങൾ.
advertisement

തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, പെരുമ്പാവൂര്‍ ചേലാമറ്റം ക്ഷേത്രം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, കണ്ണൂര്‍ ശ്രീ സുന്ദരേക്ഷ ക്ഷേത്രം, തൃക്കുന്നപ്പുഴ, തിരുവില്ല്വാമല, ആറന്മുള, കൊല്ലം തിരുമൂലവരം എന്നിവയാണ് കേരളത്തിൽ ബലിതർപ്പണം നടത്തുന്ന പ്രധാന ക്ഷേത്രങ്ങൾ. ഇതു കൂടാതെ കേരളത്തിലെ ചെറുക്ഷേത്രങ്ങളും സ്നാനഘട്ടങ്ങളിലും ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

Also read-കർക്കടക വാവ് ബലി ആഗസ്റ്റ് 3ന്; പിതൃക്കളുടെ ആത്മശാന്തിക്കായി തർപ്പണം

advertisement

ആലുവ ശിവരാത്രി മണപ്പുറം, പെരുമ്പാവൂർ ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രം, കാലടി പെരിയാറിന്റെ തീരത്തും ബലിതർപ്പണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ആലുവ മണപ്പുറത്ത് വെള്ളപ്പൊക്കത്തെ തുടർന്ന് ചെളി അടിഞ്ഞുകൂടിയതിനാൽ‍ പാർക്കിങ് ഏരിയയിലാണ് ഇത്തവണ ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്. 45 ബലിത്തറകളാണ് ഇവിടെയുള്ളത്. കുളിക്കടവിലും പുഴയിലും ലൈഫ് ബാഗ് ഉൾപ്പെടെ പൊലീസ്, ഫയർഫോഴ്സ് ബോട്ടുകൾ പട്രോളിങ് നടത്തും. ആവശ്യത്തിനുള്ള ആംബുലൻസ് സർവീസ്, മെഡിക്കൽ ഓഫിസര്‍മാരുടെ നേതൃത്വത്തിൽ ഏർപ്പാടാക്കിയിട്ടുണ്ട്. മോഷ്ടാക്കളെയും റൗഡികളെയും മറ്റും നിരീക്ഷിക്കുന്നതിനായി പ്രത്യേക സ്ക്വാഡും രൂപീകരിച്ചതായി പൊലീസ് അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
കർക്കടക വാവുബലി: ക്ഷേത്രങ്ങളിൽ ബലിതർപ്പണത്തിനായി വിപുലമായ ഒരുക്കങ്ങൾ
Open in App
Home
Video
Impact Shorts
Web Stories