തൃക്കാർത്തിക ദിവസം സന്ധ്യയ്ക്ക് തൃക്കാർത്തികവിളക്ക് കൊളുത്തി ദേവിയെയും സുബ്രഹ്മണ്യദേവനെയും ആരാധിക്കുന്നത് കൂടുതൽ ഐശ്വര്യപ്രദമെന്നാണ് വിശ്വാസം. 2023 തീയതി നവംബർ 27 ആണ് ഈ വർഷം തൃക്കാർത്തിക. ഇത് ഭഗവതിയുടെ ജന്മനക്ഷത്രമായി കരുതുന്നു. ദുർഗ്ഗാക്ഷേത്രങ്ങളിൽ എല്ലാം തന്നെ അന്ന് വിശേഷമാണ്. തൃക്കാർത്തിക ദിവസം വീടും പറമ്പുമൊക്കെ വൃത്തിയാക്കി, മഹാലക്ഷ്മിയെ വരവേൽക്കാൻ കാർത്തിക ദീപങ്ങൾ തെളിയിക്കുന്നതാണ് തൃക്കാർത്തികയിലെ പ്രധാന ചടങ്ങ്.
കാർത്തിക നാളിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും തിരുവാതിരപ്പുഴക്ക് പോലെ കാർത്തിക പുഴുക്കും ഉണ്ടാക്കി കഴിക്കാറുണ്ട്. കേരളത്തിലെ മിക്ക ദേവീക്ഷേത്രങ്ങളിലും പ്രധാന ഉത്സവം നടക്കുന്ന ദിനമാണ്. കാടാമ്പുഴ ഭഗവതിയുടെ പിറന്നാള്‍ ദിനവും കുമാരനല്ലൂര്‍ കാര്‍ത്ത്യായനീ ദേവിക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവവും ചക്കുളത്തുകാവ് ദേവീക്ഷേത്രത്തിലെ പൊങ്കാലമഹോത്സവവും ഈ ദിവസമാണ് നടക്കുന്നത്.
advertisement