TRENDING:

സെന്‍റ് തോമസ് ദിനം; ജൂലൈ മൂന്നിലെ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് കെസിബിസി; മുഖ്യമന്ത്രിക്ക് കത്തയച്ചു

Last Updated:

ജൂലൈ 3 തിങ്കളാഴ്ച അഫിലിയേറ്റഡ് കോളേജുകളില്‍ വിവിധ കോഴ്‌സുകളുടെ പരീക്ഷ നടത്തുന്നതിന് കേരള, എം.ജി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: സെന്റ് തോമസ് ദിനമായ ജൂലൈ മൂന്നിന് നടക്കാനിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് കെസിബിസി. നിലവില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അന്നേദിവസം അവധിയായിരിക്കുകയും പകരം ഒരു ശനിയാഴ്ച പ്രവൃത്തിദിനമാക്കുകയും ചെയ്യുന്ന പതിവുണ്ട്. എന്നാല്‍ ഈ വരുന്ന ജൂലൈ 3 തിങ്കളാഴ്ച അഫിലിയേറ്റഡ് കോളേജുകളില്‍ വിവിധ കോഴ്‌സുകളുടെ പരീക്ഷ നടത്തുന്നതിന് കേരള, എം.ജി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
advertisement

ബലി പെരുന്നാള്‍: ജൂൺ 29-നും അവധി നൽകണമെന്ന് കേരള മുസ്ലിം ജമാഅത്ത് മുഖ്യമന്ത്രിക്ക് നിവേദനം നൽകി

അന്നേ ദിവസം ക്രിസ്ത്യന്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും മതപരമായ അവകാശങ്ങള്‍ നിഷേധിക്കുന്ന ഈ നടപടി ദുഃഖകരവും തികച്ചും വിവേചനപരവും നീതിനിഷേധവുമാണെന്ന് കെസിബിസി അറിയിച്ചു. ജൂലൈ 3-ന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മറ്റൊരു ദിവസത്തേക്ക് മാറ്റി ക്രമീകരിക്കണമെന്ന് ബന്ധപ്പെട്ട യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് നിര്‍ദേശം നല്കണമെന്ന് കെസിബിസി പ്രസിഡന്റ് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.

advertisement

ജുമുഅ നമസ്കാരം തടസപ്പെടുമെന്ന് പരാതി; PSC വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ച അറബിക് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഓൺലൈൻ പരീക്ഷ മാറ്റി വെച്ചു

ക്രിസ്ത്യന്‍ മതവിശ്വാസികളെ സംബന്ധിച്ച്  മതപരമായ പ്രാധാന്യം കല്പിച്ച് പാവനമായി ആചരിച്ചുപോരുന്ന ദിവസമാണ് ദുക്റാന തിരുനാള്‍. ആയതിനാല്‍ സെന്റ് തോമസ് ദിനമായ ജൂലൈ മൂന്നിന് നടക്കാനിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവെക്കണമെന്ന് കെസിബിസി വക്താവ് ഫാദർ ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
സെന്‍റ് തോമസ് ദിനം; ജൂലൈ മൂന്നിലെ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് കെസിബിസി; മുഖ്യമന്ത്രിക്ക് കത്തയച്ചു
Open in App
Home
Video
Impact Shorts
Web Stories