TRENDING:

ഈദുൽ ഫിത്വർ സൗഹൃദവും സ്നേഹവും പങ്കുവയ്ക്കാനും പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പാനും ഉപയോഗപ്പെടുത്തണം; കെഎന്‍എം

Last Updated:

വെറുപ്പ് പരത്തി മനുഷ്യരെ അകറ്റുന്നത് കരുതലോടെ കാണണമെന്നും കെ എൻ എം ആവശ്യപ്പെട്ടു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: വ്രതനാളുകളിൽ ആത്മ സംസ്ക്കരണത്തിലൂടെ
advertisement

നേടിയെടുത്ത നന്മകൾ സമൂഹത്തിന് കൂടി  ഉപകാരപ്പെടുന്നുണ്ടെന്നു വിശ്വാസികൾ ഉറപ്പ്‌ വരുത്തണമെന്ന് കെ എൻ എം പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി, ജനറൽ സെക്രട്ടറി എം മുഹമ്മദ് മദനി എന്നിവർ ഈദ് സന്ദേശത്തിൽ ആവശ്യപ്പെട്ടു. ആഘോഷത്തിന്റെ ആത്മാവ് സൗഹൃവും സ്നേഹവുമാണ്.

വ്രതമാസത്തിന്റെ പരിസമാപ്തിയായി വന്നെത്തുന്ന ഈദുൽ ഫിത്വർ സൗഹൃദവും സ്നേഹവും പങ്കുവയ്ക്കാനും പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പാനും ഉപയോഗപ്പെടുത്തണമെന്നും കെഎന്‍എം ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ: ഒരു മാസം നീണ്ട നോമ്പ് പൂര്‍ത്തിയാക്കി വരവേറ്റ് വിശ്വാസികള്‍

advertisement

സമുദായങ്ങൾ തമ്മിൽ അകലുന്ന സമകാലിക സാഹചര്യത്തിൽ കൂടുതൽ അടുപ്പവും സൗഹൃദവും വർദ്ധിപ്പിക്കാൻ ബോധപൂർവമായ നീക്കം അനിവാര്യമാണ്. വെറുപ്പ് പരത്തി മനുഷ്യരെ അകറ്റുന്നത് കരുതലോടെ കാണണമെന്നും കെ എൻ എം ആവശ്യപ്പെട്ടു. നാടിന്റെ സൗഹൃദം ഇല്ലാതാക്കാൻ നിരന്തരം ശ്രമങ്ങൾ നടക്കുകയാണ്. ഇത്തരം നീക്കങ്ങൾ ജാഗ്രതയോടെ കാണണം.

നിയമവും നിയമ പാലകരെയും നോക്കുകുത്തിയാക്കി ക്രിമിനലുകൾ വാഴുന്നത് നാടിന്റെ യശസ്സ് കെടുത്തുമെന്നു അധികാരികൾ മനസ്സിലാക്കണം. രാജ്യത്തെ സമാധനം തിരിച്ചു പിടിക്കാൻ എല്ലാവരും ഒന്നിച്ചു നീങ്ങണമെന്നും കെ എൻ എം ആവശ്യപ്പെട്ടു.തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് വർഗീയത ഇളക്കി വിടുന്നവർ ഖേദിക്കേണ്ടിവരുമെന്നും കെ.എൻ എം അഭിപ്രായപ്പെട്ടു

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
ഈദുൽ ഫിത്വർ സൗഹൃദവും സ്നേഹവും പങ്കുവയ്ക്കാനും പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പാനും ഉപയോഗപ്പെടുത്തണം; കെഎന്‍എം
Open in App
Home
Video
Impact Shorts
Web Stories