സാമുദായിക ഐക്യം നിലനിര്‍ത്തുന്നതിനായി ക്ഷേത്രങ്ങളിലെ പൂജാദി കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഹിന്ദുമതത്തിലെ മുതിര്‍ന്നവര്‍ മുസ്ലീം വംശജരെ അനുവദിക്കുകയായിരുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും ഐക്യത്തോടെ കഴിയുന്ന പ്രദേശമാണ് കോരികൊപ്പ. ഇന്നുവരെ യാതൊരു വര്‍ഗീയ സംഘര്‍ഷങ്ങളും ഇവിടെ നടന്നിട്ടില്ലെന്നും ഗ്രാമവാസികള്‍ പറയുന്നു. നേരത്തെ കോനേരികൊപ്പ, കൊണ്ടിക്കൊപ്പ, കോരികൊപ്പ ഗ്രാമങ്ങളിലേക്കുള്ള പ്രവേശനകവാടത്തില്‍ ഒരു ചെറിയ ഹനുമാന്‍ ക്ഷേത്രമുണ്ടായിരുന്നു. കൊനേരിക്കൊപ്പ, കൊണ്ടിക്കൊപ്പ ഗ്രാമങ്ങളില്‍ ഇപ്പോള്‍ ആള്‍ത്താമസമില്ല. പ്ലേഗ്, കോളറ രോഗങ്ങള്‍ വ്യാപിച്ചതോടെ ഇവിടെ നിന്ന് ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്യുകയായിരുന്നു.
advertisement
Also read-‘ആരോ എവിടെയോ ഇരുന്ന് പറയുന്നു ഗണപതി മിത്താണെന്ന്, സഹിക്കുമോ?; നടി അനുശ്രീ
ഈ ഗ്രാമത്തില്‍ നിന്ന് ആളുകള്‍ പലായനം ചെയ്തതോടെ അടുത്തുള്ള പൂതഗോവന്‍ ബദ്‌നി ഗ്രാമത്തിലെ ഏതാനും മുസ്ലീം കുടുംബങ്ങള്‍ ക്ഷേത്രത്തില്‍ പൂജ ചെയ്യുന്നത് തുടര്‍ന്നു. പിന്നീട് ക്ഷേത്ര പുനരുദ്ധാരണം നടന്നു. അതിന് ശേഷം ക്ഷേത്രത്തിലെ പൂജകള്‍ ചെയ്യാനുള്ള ചുമതല കോരികൊപ്പ ഗ്രാമത്തിലെ മുതിര്‍ന്നവര്‍ മുസ്ലീങ്ങള്‍ക്ക് നല്‍കുകയായിരുന്നു. ഈ ആചാരം ഇന്നും തുടരുന്നു. ശ്രാവണ മാസത്തില്‍ ജാതിഭേദമന്യേ എല്ലാവരും ക്ഷേത്രത്തിലെത്തുകയും പൂജകളും ഹോമകളും ചെയ്യുകയും ചെയ്യും. കോരികൊപ്പയുടെ ചരിത്രത്തപ്പറ്റി അറിയാനുള്ള ആകാംഷ കാരണം ഗ്രാമനിവാസികള്‍ അവിടെ പഠനം നടത്താന്‍ ചില ചരിത്രകാരന്‍മാരെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. സെപ്റ്റംബറോടെ ഈ പഠനം ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
”മുസ്ലീങ്ങളാണ് ഇവിടുത്തെ ഹനുമാന്‍ ക്ഷേത്രത്തില്‍ പൂജ ചെയ്യുന്നത്. ഹിന്ദുക്കളും ജൈനരും ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്. പൂജയും ആരതിയും ചെയ്യുന്നത് മുസ്ലീം കുടുംബങ്ങളില്‍ നിന്നുള്ളവരാണ്”, എന്ന് ലക്ഷമണേശ്വര്‍ താലൂക്കിലെ മുഹമ്മദ് ലക്ഷമണേശ്വര്‍, ജിനേഷ് ജൈന്‍ എന്നിവര്‍ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ”സാമൂദായിക ഐക്യത്തിന് പേര് കേട്ട ഗ്രാമമാണ് കോരികൊപ്പ. സമീപഗ്രാമങ്ങളില്‍ നിന്ന് നൂറുകണക്കിന് പേരാണ് ക്ഷേത്രം സന്ദര്‍ശിക്കുന്നത്. ശനിയാഴ്ചയും ചൊവ്വാഴ്ചയും ക്ഷേത്രത്തിലേക്ക് അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ എത്താറുണ്ട്” എന്ന് ലക്ഷമണേശ്വര്‍ ഗ്രാമനിവാസിയായ പികെ പൂജര്‍ പറഞ്ഞു.