TRENDING:

കൊല്ലങ്കോട് തൂക്ക ഉത്സവത്തിന് കൊടിയേറി; തൂക്കനേർച്ച 25ന്

Last Updated:

ക്ഷേത്രതന്ത്രി കൊട്ടാരക്കര നീലമന ഈശ്വരൻ പോറ്റിയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സജ്ജയ കുമാർ
advertisement

കന്യാകുമാരി: കൊല്ലങ്കോട് തൂക്കോത്സവത്തിന് ഇന്നലെ കൊടിയേറി. മൂല ക്ഷേത്രത്തിൽ നിന്ന് വാദ്യഘോഷങ്ങളുടെയും ഭക്തസഹസ്രങ്ങളുടെയും അകമ്പടിയോടെ വെങ്കഞ്ഞി ക്ഷേത്രത്തിൽ എത്തിയ ദേവിയെ രാത്രി 7:30 മണിയോടെ ശ്രീകോവിലിൽ കുടിയിരുത്തിയ ശേഷം 7:50 ന് കോടിയേറ്റവും നടന്നു.

ക്ഷേത്രതന്ത്രി കൊട്ടാരക്കര നീലമന ഈശ്വരൻ പോറ്റിയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ചടങ്ങിൽ ദേവസ്വം പ്രസിഡന്റെ രാമേന്ദ്രൻ നായർ,സെക്രട്ടറി വി. മോഹൻകുമാർ, ഖജാൻജി ശ്രീനിവാസൻ തമ്പി തുടങ്ങിയ ക്ഷേത്രഭാരവാഹികളും ആയിരക്കണക്കിന് ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു. ചരിത്രപ്രസിദ്ധമായ തൂക്കനേർച്ച വരുന്ന 25ന് നടക്കും

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
കൊല്ലങ്കോട് തൂക്ക ഉത്സവത്തിന് കൊടിയേറി; തൂക്കനേർച്ച 25ന്
Open in App
Home
Video
Impact Shorts
Web Stories