സൗദി അറേബ്യയിൽ കുടുംബ നിയമങ്ങൾ പരിഷ്കരിക്കുന്നതിനും സ്ത്രീകൾക്ക് മേലുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനും പങ്കുവഹിച്ചവരിൽ പ്രധാനി കൂടിയാണ് അദ്ദേഹം. നിർബന്ധിത മൂടുപടം മുതൽ ഡ്രൈവിംഗ് നിരോധനം വരെ സ്ത്രീകൾക്കു മേലുള്ള പല നിയന്ത്രണങ്ങളും നീക്കം ചെയ്യാൻ അദ്ദേഹം ശക്തമായി വാദിച്ചിരുന്നു. ഡൽഹിയിലെ ഇന്ത്യ-ഇസ്‌ലാമിക് കൾച്ചറൽ സെന്ററിൽ നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുസ്‌റോ ഫൗണ്ടേഷൻ ആണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനൊപ്പമാണ് അൽ-ഇസ വേദി പങ്കിട്ടത്. മുസ്ലീം വേൾഡ് ലീഗിന്റെ നേതൃത്വ പദവിയിൽ എത്തുന്നതിനു മുൻപ് സൗദി അറേബ്യയുടെ നീതിന്യായ വകുപ്പ് മന്ത്രിയായായും അൽ-ഇസ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
advertisement
അൽ-ഇസ പറഞ്ഞ കാര്യങ്ങളെ അജിത് ഡോവലും പിന്തുണച്ചു. ”നമ്മളെല്ലാവരും ഐക്യത്തോടെ ജീവിക്കണം, മനുഷ്യരാശിയുടെ ഭാവിക്കു വേണ്ടി സമാധാനത്തോടെ ജീവിക്കണം”, അജിത് ഡോവൽ പറഞ്ഞു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പണ്ഡിതനാണ് അൽ-ഇസയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇസ്‌ലാമിനെയും ലോകത്തിലെ വിവിധ മതങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള ധാരണയും, മതസൗഹാർദത്തിനായി നടത്തുന്ന അശ്രാന്ത പരിശ്രമവും ലോകത്തെ നവീകരണത്തിന്റെ പാതയിൽ സ്ഥിരമായി നയിക്കാനുള്ള ശ്രമങ്ങളുമെല്ലാം അഭിനന്ദനാർഹമാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മൂലം ഇസ്‌ലാമിനെ നന്നായി മനസിലാക്കാൻ മാത്രമല്ല യുവതലമുറയുടെ മനസിൽ നിന്നും തീവ്ര ആശയങ്ങൾ ഇല്ലാതാക്കാനും സാധിച്ചു”, അജിത് ഡോവൽ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ചരിത്രത്തെയും വൈവിധ്യങ്ങളെയും താൻ അഭിനന്ദിക്കുന്നതായും അൽ-ഇസ പറഞ്ഞു.”ഇന്ത്യയിലെ മുസ്ലീം സമൂഹം രാജ്യത്തെ അവിഭാജ്യ ഘടകമാണെന്ന് ഞങ്ങൾക്കറിയാം. ഇവിടുത്തെ മുസ്ലീങ്ങൾ അവർ ഇന്ത്യൻ പൗരന്മാരാണെന്നതിൽ അഭിമാനിക്കുന്നു. അവർ രാജ്യത്തെ ഭരണഘടനയിലും അഭിമാനിക്കുന്നു”, അൽ-ഇസ കൂട്ടിച്ചേർത്തു. ഈ അഭിപ്രായത്തെ അജിത് ഡോവലും പിന്തുണച്ചു. രാജ്യത്തെ അനേകം മതവിഭാഗങ്ങളിൽ, ഇസ്‌ലാം മതം സവിശേഷവും സുപ്രധാനവുമായ ഒരു സ്ഥാനം വഹിക്കുന്നുണ്ടെന്നും ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ മുസ്ലീം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മേളനങ്ങളിലും പ്രസംഗങ്ങളിലും മാത്രം ഒതുങ്ങാതെ ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ കൂടുതൽ സഹകരണം ഉണ്ടാകണമെന്നും അൽ-ഇസ പറഞ്ഞു.
News Summary- Al-Issa, head of the Muslim World League, said that Islam teaches a message of coexistence