നാഗങ്ങളെ പ്രീതിപ്പെടുത്തുന്നതിന് കൊണ്ടാടുന്ന ഉത്സവമാണ് നാഗപഞ്ചമി. ശ്രീകൃഷ്ണൻ കാളിയന്റെ അഹങ്കാരം ശമിപ്പിച്ച് കീഴടക്കിയതിന്റെ പ്രതീകമായും ഇത് ആഘോഷിക്കുന്നു. ജൂലൈ - ഓഗസ്റ്റ് മാസത്തിൽ നടത്തുന്ന നാഗപഞ്ചമി ആഘോഷം മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഏറെ പേരെടുത്ത ഉത്സവമാണ്.പ്രധാനമായും ബ്രാഹ്മണ സമൂഹത്തിൽ ഉൾപ്പെട്ട ആളുകളാണ് നാഗപഞ്ചമി ആഘോഷിക്കുന്നത്. കേരളത്തിൽ കാസർകോടും കോട്ടയത്തും ഗൗഡസാരസ്വത ബ്രാഹ്മണർ എല്ലാ വിധ ആചാരങ്ങളോടും കൂടി നാഗപഞ്ചമി ആഘോഷിക്കുന്നു.
സർപ്പദോഷപരിഹാരമായി സർപ്പക്കാവുകളിലും ക്ഷേത്രങ്ങളിലും ദർശനം നടത്തുകയും സർപ്പത്തിന് നൂറും പാലും സമർപ്പിക്കുകയും പാൽപായസ നിവേദ്യം ഉൾപ്പെടെയുള്ള വഴിപാടുകൾ കഴിക്കുകയും ചെയ്യുന്നു. മണ്ണാറശാലയിലെ നാഗരാജേശ്വര ക്ഷേത്രം, ജമ്മുവിലെ നാഗമന്ദിര്‍, നാഗര്‍കോവിലിലെ നാഗര്‍ ക്ഷേത്രം തുടങ്ങിയ നിരവധി ക്ഷേത്രങ്ങളില്‍ നാഗപഞ്ചമി നാളില്‍ വിശേഷാല്‍ പൂജകള്‍ നടക്കാറുണ്ട്. കര്‍ണാടകയിലെ കൂര്‍ഗിലും മഹാരാഷ്‌ട്രയിലും ഗുജറാത്തിലും ദല്‍ഹിയിലും മറ്റും എണ്ണമറ്റ വിശ്വാസികളുടെ ആഘോഷദിനമാണ് നാഗപഞ്ചമി.
advertisement