സ്വന്തം വീട്ടിലോ ക്ഷേത്രങ്ങളിലോ പ്രത്യേകം ഒരുക്കിയ ഇടങ്ങളിലാണ് പൂജവയ്‌ക്കേണ്ടത്. ഞായറാഴ്‌ച വൈകുന്നേരം അഞ്ച് മണിയ്‌ക്ക് ശേഷമാണ് പൂജവയ്‌ക്കാൻ അനുയോജ്യമായ സമയം. അസ്‌തമയത്തിന് അഷ്‌ടമി തിഥി വരുന്ന സമയമാണ് കൃത്യമായി ഇതിനുള്ള സമയം ആരംഭിക്കുന്നത്. ഇത്തരത്തില്‍ അഷ്‌ടമി തിഥി വരാത്ത ദിവസങ്ങളില്‍ അതിന് മുൻപുള്ള ദിവസം പൂജവയ്‌ക്കണം എന്നാണ് നിർദേശിച്ചിട്ടുള്ളത്. ഇന്ന് മധ്യകേരളത്തിൽ 6.05നാണ് അസ്തമയം. അതിനാൽ വൈകിട്ട് 5.12 മുതല്‍ 7.42 വരെയാണ് പൂജവയ്‌ക്കേണ്ട സമയം.
മഹാനവമി ദിവസം വിശ്വാസികൾ ദേവിയെ ആരാധിക്കുകയും ദേവീപൂജകളില്‍ പങ്കെടുക്കുകയും ചെയ്യും. ഈ ദിനം ദേവീ കഥകള്‍ കേള്‍ക്കുന്നതും പുണ്യമാണ്. ഒക്‌ടോബര്‍ 24 ചൊവ്വാഴ്‌ച വിജയദശമിയാണ്. പൂജവെച്ച പുസ്‌തകങ്ങളും ആയുധങ്ങളും ജോലിക്ക് ഉപയോഗിക്കുന്ന വസ്‌തുക്കളും വിജയദശമി ദിനത്തിൽ തിരികെയെടുക്കും. വീടുകളില്‍ രാവിലെ 7.17 വരെയും തുടർന്ന് 9.26 മുതലും പൂജ എടുപ്പും വിദ്യാരംഭവും നടത്താം.
advertisement