കഴുതയാണ് ഈ ദേവീഭാവത്തിലെ വാഹനം. വിദ്യുത്ശക്തി കൊണ്ടുള്ള ആഭരണങ്ങള്‍ പ്രാണോര്‍ജത്തിന്റെ പ്രതീകമായി പറയപ്പെടുന്നു. അഴിഞ്ഞതും ചിതറിയ രൂപത്തിലുള്ളതുമായ തലമുടി, തടയാനാകാത്ത ശക്തിവിലാസമാണ്. നാന്ദകം (വാള്‍) സംഹാരത്തെ സൂചിപ്പിക്കുന്നു. നാലു കരങ്ങളുള്ള കാളരാത്രി മാതാവിന്റെ വലതു കരം സദാ ഭക്തരെ ആശീര്‍വദിച്ചു കൊണ്ടിരിക്കുന്നു. കാളരാത്രി മാതാ ഭക്തരെ എല്ലാവിധ ഭയത്തില്‍നിന്നും ക്ലേശങ്ങളില്‍നിന്നും സംരക്ഷിക്കുന്നു.
ഭയപ്പെടുത്തുന്ന രൂപം ഉള്ളവളാണെങ്കിലും ഭക്തരോട് വാൽസല്യം തുളുമ്പുന്ന മാതൃസ്വരൂപിണിയാണ് കാളരാത്രി. നവഗ്രഹങ്ങളിൽ ശനിയെ നിയന്ത്രിക്കുന്നത് കാളരാത്രീ ദേവിയാണ്. അതിനാൽ കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി എന്നീ ദോഷങ്ങൾ മൂലം കഷ്ടതയനുഭവിക്കുന്നവർ നവരാത്രിയുടെ ഏഴാം നാൾ ദേവിയെ കാളരാത്രീ ഭാവത്തിൽ ആരാധിക്കുന്നത് ദോഷപരിഹാരത്തിനുത്തമമാണ്.
advertisement
കാളരാത്രീ ദേവിയെ പ്രാർഥിക്കേണ്ട മന്ത്രം:
ഏകവേണീ ജപാകര്‍ണപൂരാ
നഗ്നാ ഖരാസ്ഥിതാ
ലംബോഷ്ഠീ കര്‍ണികാകര്‍ണീ
തൈലാഭ്യക്തശരീരിണീ