സ്‌കന്ദനെ മടിയിലിരുത്തി ലാളിക്കുന്ന മാതൃഭാവമാണ് ദേവിക്ക്. നാലുകൈകളാണ് ദേവിക്കുളളത്. വലതു കൈകളിലൊന്നില്‍ ആറു ശിരസോടുകൂടിയ ബാലമുരുകനും മറ്റേതില്‍ താമരപൂവുമാണ്. ഇടതുകൈകളില്‍ വരമുദ്രയും താമരപൂവുമാണ്. സിംഹമാണ് ദേവിയുടെ വാഹനം.
ഈ ഭാവത്തിലുള്ള പൂജ ദാമ്പത്യപരമായ അഭീഷ്ടസിദ്ധികള്‍ക്ക്, വിശേഷിച്ചും ദീര്‍ഘദാമ്പത്യത്തിന്, വളരെ വിശേഷമാണെന്ന് പഴമക്കാര്‍ വിശ്വസിച്ചു പോരുന്നു. സന്താനലബ്ദിക്കായി ദമ്പതികള്‍ ദേവിയെ ആരാധിച്ചു പോരുന്നു. ചൊവ്വാദോഷമുള്ളവര്‍ സ്‌കന്ദമാതായെ ആരാധിച്ചാല്‍ ദോഷശാന്തി ലഭിക്കുമെന്ന് പറയപ്പെടുന്നു. ചുവന്ന നിറത്തിലുള്ള പൂക്കളാണ് ദേവിക്ക് പ്രിയം.
നവരാത്രികാലത്തെ അഞ്ചാം ദിനം ദേവിയെ സ്‌കന്ദമാതാ ഭാവത്തിൽ പ്രാർഥിക്കുവാനുള്ള മന്ത്രം:
advertisement
"സിംഹാസനഗതാ നിത്യം
പദ്മാശ്രിത കരദ്വയാ
ശുഭദാസ്തു സദാ ദേവീ
സ്കന്ദമാതാ യശസ്വിനീ"
മുരുകന്‍ അഥവാ സ്‌കന്ദന്‍ ഉപാസനചെയ്തിരുന്നത് ശിവപാര്‍വതീയുഗ്മത്തെ ആയിരുന്നതുകൊണ്ട് ദേവിയെ 'സ്‌കന്ദമാതാ' എന്ന് 'മുരുകസമ്പ്രദായ'ക്കാര്‍ വിളിച്ചുപോരുന്നു. സുബ്രഹ്‌മണ്യ സമ്പ്രദായത്തില്‍ ഉപാസിച്ചു വന്നിരുന്ന ദേവിയുടെ രൂപമാണ് 'സ്‌കന്ദമാതാ' എന്നറിയപ്പെടുന്നത്.