നവരാത്രിയില്‍ പാര്‍വ്വതിയുടെ കൂഷ്മാണ്ഡ ഭാവമാണ് നാലാം ദിവസം ആരാധിക്കുന്നത്. സൂര്യദേവന്റെ ലോകത്തില്‍ താമസിക്കുന്നവളാണ് കൂഷ്മാണ്ഡ ദേവി. പ്രപഞ്ചം സൃഷ്ടിച്ച ശക്തിയാണ് കുഷ്മാണ്ഡ ദേവി. കുഷ്മാണ്ഡാദേവി 'അഷ്ടഭുജ'യാണ്, എട്ടുകൈകള്‍ ഉള്ളവള്‍. ഏഴ് കൈകളില്‍ യഥാക്രമം കമണ്ഡലു, വില്ല്, അസ്ത്രം, കമലം, അമൃതകുംഭം, ചക്രം, ഗദ ഇവ ധരിച്ചിട്ടുണ്ട്. അഷ്ടസിദ്ധികളും നവനിധികളും പ്രദാനം ചെയ്യാന്‍ കഴിവുള്ള ദിവ്യമാലയാണ് എട്ടാം കരത്തില്‍ ധരിച്ചിട്ടുള്ളത്. സിംഹമാണ് ദേവിയുടെ വാഹനം.
പാർവതീദേവി മഹേശ്വരനുമായുള്ള വിവാഹശേഷം ശിവശക്തീ ഭാവത്തിലായ ഉമയാണ് കൂശ്മാണ്ഡ. നവരാത്രികാലത്തെ നാലാം ദിനം ദേവിയെ കൂശ്മാണ്ഡ ഭാവത്തിൽ പ്രാർഥിക്കുവാനുള്ള മന്ത്രം:
advertisement
"സുരാസമ്പൂര്‍ണകലശം
രുധിരാപ്ലുതമേവ ച
ദധാനാ ഹസ്തപദ്മാഭ്യാം
കൂശ്മാണ്ഡാ ശുഭദാസ്തു മേ "
'സൃഷ്ടിയുടെ ഊര്‍ജ്ജം അണ്ഡത്തില്‍ സൂക്ഷിച്ചവള്‍' എന്നാണ് ഈ അവതാരനാമത്തിന്റെ അര്‍ഥം. എട്ടു കൈകള്‍ ഉള്ളതിനാല്‍ 'അഷ്ടഭുജദേവി' എന്നും പ്രപഞ്ച സൃഷ്ടിക്കു കാരണഭൂതയായതിനാല്‍ 'ആദിശക്തി' എന്നും വിശേഷണങ്ങള്‍ ഉണ്ട്. പാര്‍വതീദേവി മഹേശ്വരനുമായുള്ള വിവാഹശേഷം ശിവശക്തീ ഭാവത്തിലായ ഉമയാണ് കൂഷ്മാണ്ഡയെന്നും പറയപ്പെടുന്നു. ദേവിയെ കൂഷ്മാണ്ഡ ഭാവത്തില്‍ ശരണം പ്രാപിച്ചാല്‍ എല്ലാവിധ രോഗപീഡകളില്‍ നിന്ന് മുക്തിയും സമൂഹത്തില്‍ സ്ഥാനവും കീര്‍ത്തിയും ലഭിക്കുമെന്നാണ് വിശ്വാസം.