ഇനി നാലു ദിക്കുകളിലൂടെയും ഭക്തർക്ക് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാം. ശേഷം വലത്തേക്ക് തിരിഞ്ഞ് അലങ്കാര, അഭിശ്രവണ മണ്ഡപങ്ങൾ ക്കിടയിലൂടെ ആലുവിളക്ക് ചുറ്റി ശ്രീകോവിലിൽ പ്രവേശിക്കാം. ആദ്യം ശ്രീരാമസ്വാമിയുടെ ദർശനം, തുടർന്ന് വിശ്വക് സേനയെ തൊഴുത ശേഷം ശ്രീപത്മനാഭന്റെ പാദം വണങ്ങി ഒറ്റക്കൽ മണ്ഡപത്തിൽ കയറണം.
advertisement
ശിരസ്സ് ഭാഗം തൊഴുത് തെക്കേ നടയിലൂടെ നരസിംഹ മൂർത്തിയെ വണങ്ങി, വടക്കേനട വഴി പുറത്തിറങ്ങുന്നതാണ് പുതിയ രീതി. ആദ്യം നരസിംഹ മൂർത്തിയെ വണങ്ങിയ ശേഷം ഒറ്റക്കൽ മണ്ഡപത്തിൽ കയറി വടക്കുഭാഗം വഴി പുറത്തിറങ്ങുന്നതാണ് നിലവിലെ രീതി.
അർച്ചന, പ്രസാദം തുടങ്ങിയവ പുറകിലുള്ള മണ്ഡപത്തിൽ വിതരണം ചെയ്യാനുമാണ് ഭരണസമിതിയുടെ തീരുമാനം. പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന പരിഷ്കാരത്തിൽ ആവശ്യമെങ്കിൽ മാറ്റം വരുത്തുമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ ബി. മഹേഷ് അറിയിച്ചു.
ശ്രീപത്മനാഭസ്വാമിയുടെ അനന്തശയന രൂപത്തിലുള്ള ചിത്രം ആലേഖനം ചെയ്ത സ്വർണനാണയങ്ങൾ പുറത്തിറക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒരു ഗ്രാം, രണ്ട് ഗ്രാം, അരപ്പവൻ, ഒരു പവൻ വരുന്ന നാണയങ്ങളാണ് പുറത്തിറക്കുന്നത്. കാണിക്കയായും നേർച്ചയായും ലഭിച്ച സ്വർണാഭരണങ്ങൾ ഉരുക്കിയാണ് നാണയങ്ങൾ നിർമ്മിച്ചത്. അതാത് ദിവസത്തെ വിപണി വിലയെ ആശ്രയിച്ചാണ് നാണയത്തിന് വില ഈടാക്കുക. ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ഭരണസമിതി അംഗം ആദിത്യ വർമ്മ നാണയം പുറത്തിറക്കും.
Summary: Sree Padmanabha Swamy Temple in Thiruvananthapuram offers new guidelines for devotees to offer darshan