TRENDING:

പ്രധാനമന്ത്രി നരേന്ദ്ര മോദി തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലും ദർശനം നടത്തും

Last Updated:

ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന്റെ പശ്ചാത്തലത്തിൽ തൃപ്രയാർ ശ്രീരാമ ക്ഷേത്രം തന്റെ യാത്രയിൽ ഉൾപ്പെടുത്താനുള്ള മോദിയുടെ തീരുമാനം ഏറെ പ്രാധാന്യമർഹിക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര ദ​ർ​ശ​ന ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി 17ന് ​തൃ​പ്ര​യാ​ർ ശ്രീ​രാ​മ ക്ഷേ​ത്ര​ത്തി​ലും ദ​ർ​ശ​നം ന​ട​ത്തും. ഗു​രു​വാ​യൂ​രി​ലെ ച​ട​ങ്ങു​ക​ൾ​ക്കു ശേ​ഷം വ​ല​പ്പാ​ട് ഗ​വ. ഹൈ​സ്കൂ​ളി​ലെ ഗ്രൗ​ണ്ടി​ൽ സ​ജ്ജ​മാ​ക്കു​ന്ന ഹെ​ലി​പാ​ഡി​ൽ ഇ​റ​ങ്ങു​ന്ന പ്ര​ധാ​ന​മ​ന്ത്രി കി​ഴ​ക്കേ ടി​പ്പു​സു​ൽ​ത്താ​ൻ റോ​ഡി​ലൂ​ടെ​യാ​ണ് ക്ഷേ​ത്ര​ത്തി​ലെ​ത്തു​ക. രാവിലെ 10.10 മു​ത​ൽ 11.10 വ​രെ പ്ര​ധാ​ന​മ​ന്ത്രി ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​കും. ശ്രീരാമ പ്രതിഷ്ഠയുള്ള കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ് തൃപ്രയാർ ക്ഷേത്രം. ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന്റെ പശ്ചാത്തലത്തിൽ തൃപ്രയാർ ക്ഷേത്രം തന്റെ യാത്രയിൽ ഉൾപ്പെടുത്താനുള്ള മോദിയുടെ തീരുമാനം ഏറെ പ്രാധാന്യമർഹിക്കുന്നു.
advertisement

ഹെ​ലി​കോ​പ്ട​ർ ഇ​റ​ങ്ങു​ന്ന ഗ്രൗ​ണ്ട്, കി​ഴ​ക്കേ ടി​പ്പു​സു​ൽ​ത്താ​ൻ റോ​ഡി​ന്റെ വ​ശ​ങ്ങ​ൾ, പ​ടി​ഞ്ഞാ​റേ​ന​ട, ക്ഷേ​ത്ര​ത്തി​ന്റെ ചു​റ്റു​മ​തി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ബാ​രി​ക്കേ​ഡ് സ്ഥാ​പി​ക്കും. സ​ന്ദ​ർ​ശ​ന മു​ന്നോ​ടി​യാ​യി ഞാ​യ​റാ​ഴ്ച വൈ​കിട്ട് ജില്ലാ കള​ക്ട​ർ വി ​ആ​ർ കൃ​ഷ്ണ​തേ​ജ, റൂ​റ​ൽ പൊ​ലീ​സ് മേ​ധാ​വി ന​വ​നീ​ത്‌ ശ​ർ​മ, കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈ എ​സ്‌ പി സ​ലീ​ഷ് എ​ൻ ശ​ങ്ക​ർ, വ​ല​പ്പാ​ട് സി ​ഐ കെ എ​സ് സു​ശാ​ന്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ഷേ​ത്ര​വും പ​രി​സ​ര​വും പ​രി​ശോ​ധി​ച്ചു. കേ​ര​ള​ത്തി​ൽ എ​സ് ​പി ​ജി​യു​ടെ ചു​മ​ത​ല​യു​ള്ള സു​രേ​ഷ് രാ​ജ് പു​രോ​ഹി​ത് വ​ല​പ്പാ​ട് സ്റ്റേഷ​നി​ലെ​ത്തി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സു​ര​ക്ഷ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു.

advertisement

ബ്ര​ഹ്മ​സ്വം മ​ഠ​ത്തി​ൽ വേ​ദ​പ​ഠ​നം ന​ട​ത്തു​ന്ന 21 വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ വേ​ദാ​ർ​ച്ച​ന, രാ​മാ​യ​ണ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ഭ​ജ​ന എ​ന്നി​വ ക്ഷേ​ത്ര​ത്തി​ൽ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ക്കു​ന്ന വേ​ദി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ക്കും.

ജനുവരി 16ന് വൈകിട്ട് അഞ്ചിന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി വൈകിട്ട് 6 കൊച്ചി നഗരത്തിൽ റോഡ് ഷോയിൽ പങ്കെടുക്കും. എറണാകുളത്തെ സർക്കാർ അതിഥി മന്ദിരത്തിൽ തങ്ങി പിറ്റേന്ന് രാവിലെ 6.30ന് ഗുരുവായൂരിലേക്ക് യാത്ര തിരിക്കും. അവിടെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടേതുൾപ്പെടെ നാല് വിവാഹങ്ങളിൽ അദ്ദേഹം പങ്കെടുക്കും. വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത ശേഷം തൃപ്രയാർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം കൊച്ചിയിലേക്ക് മടങ്ങും.

advertisement

കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ അന്താരാഷ്ട്ര ഷിപ്പ് റിപ്പയറിംഗ് സെന്ററും വില്ലിംഗ്‌ടൺ ഐലൻഡിലെ പുതിയ ഡ്രൈ ഡോക്കും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. മറൈൻ ഡ്രൈവിൽ നടക്കുന്ന പാർട്ടി ഭാരവാഹി യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
പ്രധാനമന്ത്രി നരേന്ദ്ര മോദി തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലും ദർശനം നടത്തും
Open in App
Home
Video
Impact Shorts
Web Stories