TRENDING:

ഏകീകൃത കുർബാന വിഷയം; 'മാർപാപ്പയ്ക്കും തെറ്റ് പറ്റാം, തെറ്റ് പറ്റിയെങ്കില്‍ തിരുത്താന്‍ തയാറാകണം'; റിട്ട. ജസ്റ്റിസ് കുര്യന്‍ ജോസഫ്

Last Updated:

ഡിസംബർ 25 നകം എറണാകുളം അങ്കമാലി അതിരൂപയിൽ ഏകീകൃത കുർബാന നടപ്പാക്കണമെന്നാണ് മാർപ്പാപ്പ നൽകിയ അന്ത്യശാസനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഏകീകൃത കുർബാന വിഷയത്തിൽ മാർപാപ്പയ്ക്കും തെറ്റ് പറ്റാമെന്ന് റിട്ട. ജസ്റ്റീസ് കുര്യൻ ജോസഫ്. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്താൻ അദ്ദേഹം തയ്യാറാകണമെന്നും ഇത് മാർപാപ്പയെ  ബോധിപ്പിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് കഴിയണമെന്നും കുര്യൻ ജോസഫ് പറഞ്ഞു. കാര്യങ്ങൾ മാർപ്പാപ്പയെ അറിയിക്കാൻ ഇപ്പോഴത്തെ അഡ്മിനിസ്‌ട്രേറ്റർ മാർ ബോസ്കോ പുത്തൂരിന് കഴിയട്ടെ എന്നും ജസ്റ്റീസ് കുര്യൻ ജോസഫ്  കൂട്ടിച്ചേർത്തു. എറണാകുളം അങ്കമാലി അതിരൂപത ഹയരാർക്കിയുടെ ശതാബ്ദി ആഘോഷത്തിൽ സംസാരിക്കവെയായിരുന്നു ജസ്റ്റിസ് കുര്യൻ ജോസഫിന്‍റെ പ്രതികരണം.
advertisement

ഡിസംബർ 25 നകം എറണാകുളം അങ്കമാലി അതിരൂപയിൽ ഏകീകൃത കുർബാന നടപ്പാക്കണമെന്നാണ് മാർപ്പാപ്പ നൽകിയ അന്ത്യശാസനം. എറണാകുളം -അങ്കമാലി അതിരൂപതയ്ക്ക് ഇളവ് നൽകാനാകില്ല. മാർപ്പാപ്പയുടെ തീരുമാനം അന്തിമമാണെന്നും അത് നടപ്പാക്കുക എന്നതാണ് തന്‍റെ ചുമതലയെന്നും പുതിയ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് ജോസ്കോ പുത്തൂർ  പറഞ്ഞു.

'ക്രിസ്മസിന്  ഏകീകൃത കുർബാന നടക്കുമെന്നാണ് പ്രതീക്ഷ. സംഘർഷത്തെ തുടർന്ന് അടഞ്ഞുകിടക്കുന്ന എറണാകുളം സെന്‍റ് മേരീസ് ബസലിക്ക പള്ളി തുറക്കാൻ ശ്രമം തുടരും. മൈനർ സെമിനാരി അടഞ്ഞുകിടക്കുന്നത് ഖേദകരമാണ്. പ്രശ്നപരിഹാരമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ചുമതലയേറ്റെടുത്തത്. ബിഷപ്പിന്‍റെ നിർദ്ദേശങ്ങളോട് വിഘടിത വൈദികരും വിശ്വാസ സമൂഹവും ഇതുവരെ നിലപാട് പറഞ്ഞിട്ടില്ല'- ബിഷപ് ബോസ്കോ പുത്തൂര്‍ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
ഏകീകൃത കുർബാന വിഷയം; 'മാർപാപ്പയ്ക്കും തെറ്റ് പറ്റാം, തെറ്റ് പറ്റിയെങ്കില്‍ തിരുത്താന്‍ തയാറാകണം'; റിട്ട. ജസ്റ്റിസ് കുര്യന്‍ ജോസഫ്
Open in App
Home
Video
Impact Shorts
Web Stories