ഹിജ്‌റ വര്‍ഷം 1327ലാണ് മദീനയിലെ പ്രവാചകന്റെ പള്ളിയില്‍ ആദ്യമായി വൈദ്യുത ബള്‍ബുകള്‍ സ്ഥാപിച്ചത്. അതിന് ശേഷം പള്ളിയില്‍ നിരവധി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. ലൈറ്റിംഗ് സംവിധാനത്തിലും പുതിയ സാങ്കേതിക വിദ്യകള്‍ കടന്നുവന്നു. ലൈറ്റിംഗ് സംവിധാനം വിശ്വാസികള്‍ക്ക് ശാന്തിയും സുഖവും പ്രദാനം ചെയ്യുന്ന രീതിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. പള്ളിയുടെ തൂണുകളിലും ഭിത്തികളിലും സ്ഥാപിച്ചിരിക്കുന്ന വിവിധ ആകൃതിയിലും വലുപ്പത്തിലുമുള്ള വൈദ്യുത വിളക്കുകളുടെ നവീകരണത്തെപ്പറ്റി സൗദി പ്രസ് ഏജൻസി അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.
നവീകരണത്തിന് പിന്നാലെ വിവിധ വലിപ്പത്തിലുള്ള 304 ഷാന്‍ഡിലിയര്‍ വിളക്കുകള്‍ പള്ളിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത് പള്ളിയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. പള്ളിയുടെ ചില ഭാഗങ്ങളില്‍ 8000ലധികം ലൈറ്റുകളും കമാനങ്ങളിലും ഇടനാഴികളിലുമായി 11000 ലൈറ്റിംഗ് യൂണിറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ മുറ്റങ്ങളിലും മിനാരങ്ങളിലും 1000-2000 വാട്ട് ശേഷിയുള്ള സ്‌പോട്ട് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
advertisement