TRENDING:

മാസപ്പിറ കണ്ടു; കേരളത്തിൽ ചൊവ്വാഴ്ച റമദാൻ വ്രതാരംഭം

Last Updated:

പൊന്നാനിയിലാണ് മാസപ്പിറ ദൃശ്യമായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: മാസപ്പിറ ദൃശ്യമായതിനാൽ കേരളത്തിൽ ചൊവ്വാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. പൊന്നാനിയിലാണ് മാസപ്പിറ ദൃശ്യമായത്.
advertisement

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ബുഖാരി, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, പാളയം ഇമാം സുഹൈബ് മൗലവി തുടങ്ങിയ ഖാദിമാർ റമദാൻ പിറ കണ്ടത് സ്ഥിരീകരിച്ചു.

advertisement

മാസപ്പിറ ദൃശ്യമായതിനാൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച റമദാൻ വ്രതം തുടങ്ങിയിരുന്നു.

ഇസ്ലാംമതവിശ്വാസികള്‍ക്ക് ഇനി ഒരുമാസക്കാലം ഇനി വ്രതശുദ്ധിയുടെ പുണ്യകാലമാണ്. അന്നപാനീയങ്ങളും ലൗകികമായ എല്ലാ ആഗ്രഹങ്ങളും ത്യജിച്ച് വിശ്വാസികൾ ഒരു മാസക്കാലം ഇനി പ്രാര്‍ത്ഥനാനിരതമാവും.

റമദാൻ മാസത്തില്‍ ചെയ്യുന്ന പുണ്യപ്രവൃത്തികളെ ദൈവം കയ്യൊഴിയില്ലെന്നതാണ് വിശ്വാസം. പുലർച്ചെ മുതൽ സൂര്യാസ്തമയം വരെ ഭക്ഷണവും വെള്ളവും വെടിഞ്ഞുള്ള ത്യാഗം, ഖുർആൻ പാരായണം, രാത്രിയിൽ തറാവീഹ് നമസ്‌കാരം, ദാനധർമങ്ങൾ, ഉദ്‌ബോധന ക്ലാസുകൾ എന്നിവയൊക്കെ റമദാൻ മാസത്തിൽ നടക്കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
മാസപ്പിറ കണ്ടു; കേരളത്തിൽ ചൊവ്വാഴ്ച റമദാൻ വ്രതാരംഭം
Open in App
Home
Video
Impact Shorts
Web Stories