മുകേഷ് അംബാനിയും ആകാശ് അംബാനിയും സോമനാഥ ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുകയും പ്രാർഥിക്കുകയും ചെയ്തു. ഇരുവരെയും ക്ഷേത്രത്തിലെ പൂജാരി ചന്ദനം ചാർത്തി.
ഭാരതത്തിൽ ഏറെ പ്രാധാന്യത്തോടെ കൊണ്ടാടുന്ന ഹൈന്ദവ ഉത്സവങ്ങളിൽ ഒന്നാണ് മഹാശിവരാത്രി. ഈ ശുഭദിനത്തിൽ ശിവനും പാർവതിയും വിവാഹിതരായി എന്നാണ് വിശ്വാസം.
ഹൈന്ദവ മാസമായ ഫാൽഗുനയിലെ ആദ്യ രണ്ടാഴ്ചയുടെ 14-ാം ദിവസമാണ് മഹാശിവരാത്രി ആചരിക്കുന്നത്, സാധാരണയായി ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ ആണ് ശിവരാത്രി വരുന്നത്. 2023ൽ ഇത് ഫെബ്രുവരി 18നാണ്. ഈ ദിനത്തിൽ ഭക്തർ ഉപവാസിക്കുകയും ശിവനെയും പാർവതിയെയും ആരാധിക്കുകയും ചെയ്യുന്നു. രാജ്യമെങ്ങുമുള്ള ശിവക്ഷേത്രങ്ങളിൽ വിപുലമായ പരിപാടികളോടെയാണ് മഹാശിവരാത്രി കൊണ്ടാടുന്നത്.
advertisement
Disclaimer: News18 Malayalam is a part of the Network18 group. Network18 is controlled by Independent Media Trust, of which Reliance Industries is the sole beneficiary.