അരവണ വിൽപനയിലൂടെ 146,99,37,700 രൂപയും അപ്പം വിൽപനയിലൂടെ 17,64,77,795 രൂപയും വരുമാനം ലഭിച്ചു. കാണിക്കയായി ലഭിച്ച വരുമാനം ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ലെന്നും ഈ ഇനത്തിൽ ലഭിച്ച വരുമാനം 10 കോടിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദേവസ്വം ബോർഡ് പ്രസിഡന്‍റ് അറിയിച്ചു.
ഇത്തവണത്തെ മണ്ഡല-മകരവിളക്ക് കാലത്ത് കെഎസ്ആർടിസിയുടെ വരുമാനത്തിലും ഗണ്യമായ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 38.88 കോടിയാണ് ഇത്തവണ പമ്പയിലേക്ക് സർവീസുകൾ ഓപ്പറേറ്റ് ചെയ്തതുവഴി കെഎസ്ആർടിസിക്ക് ലഭിച്ചത്. കെഎസ്ആർടിസിയുടെ സ്പെഷ്യൽ സർവീസ് വഴിയാണ് 38.88 കോടി വരുമാനം ലഭിച്ചത്. മണ്ഡലകാലം ആരംഭിച്ചതുമുതൽ പമ്പ - നിലയ്ക്കൽ റൂട്ടിൽ ആകെ 1,37,000 ചെയിൻ സർവീസുകളും സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലേക്ക് 34,000 ദീർഘദൂര സർവീസുകളും നടത്തി. ആകെ 64.25 ലക്ഷം പേരാണ് കെഎസ്ആർടിസി വഴി യാത്ര ചെയ്തത്.
advertisement
അതേസമയം ഇത്തവണത്തെ മണ്ഡലകാലം ആരംഭിക്കുന്നതിന് ഏഴ് മാസങ്ങൾക്ക് മുൻപെ തന്നെ മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ് പ്രശാന്ത് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. തുടർന്ന് ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിലും വിവിധ യോഗങ്ങൾ നടത്തി പുരോഗതി വിലയിരുത്തി. എല്ലാ വകുപ്പുകളുടെയും ആത്മാർഥമായ ഏകോപനം കൂടി ആയപ്പോൾ ഇത്തവണത്തെ തീർഥാടനം ഭംഗിയായി പൂർത്തിയാക്കാൻ കഴിഞ്ഞതായും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു.