കോഴിക്കോട്: സംസ്ഥാനത്ത് ചൂട് ഉയർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് തുടരുകയാണ്. കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. മഴ ഇല്ലാത്തതിനാല്‍ എല്ലാ ജീവജാലങ്ങളും ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്താന്‍ നിർദേശം നൽകുകയാണ് സമസ്ത. എല്ലാ ഖാസിമാര്‍ക്കും ഖത്തീബ്മാർക്കും മഹല്ല് ജമാഅത്ത് ഭാരവാഹികള്‍ക്കും മറ്റ് ബന്ധപ്പെട്ടവര്‍ക്കുമാണ് നിർദേശം ലഭിച്ചിരിക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജന. സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവരാണ് നിർദേശം നൽകിയിരിക്കുന്നത്.