TRENDING:

ഹജ്ജ് 2024: ആഭ്യന്തര തീർഥാടകർക്ക് സാമ്പത്തിക പാക്കേജ് വിപുലീകരിക്കാനൊരുങ്ങി സൗദി അറേബ്യ

Last Updated:

ഈ വർഷത്തെ ഹജ്ജ് സീസൺ വിജയകരമായിരുന്നു എന്നും അബ്ദുൾഫതാഹ് മഷാത് പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അടുത്ത സീസണിൽ ഹജ്ജിനുള്ള സാമ്പത്തിക പാക്കേജ് വിപുലീകരിക്കാൻ സൗദി അറേബ്യ ആലോചിക്കുന്നതായി റിപ്പോർട്ട്. ആഭ്യന്തര തീർഥാടകർക്കുള്ള പാക്കേജ് വിപുലീകരിക്കാനുള്ള ചർച്ചകൾ നടന്നുവരികയാണ് എന്ന് സൗദി ഹജ്ജ് ഡെപ്യൂട്ടി മന്ത്രി അബ്ദുൽഫത്ത മഷാത് അൽ ഇഖ്ബാരിയ ടിവിയോട് പറഞ്ഞു.
Muslim pilgrims circumambulate around the Kaaba, the cubic structure at the Grand Mosque, during the annual hajj pilgrimage, in Mecca, Saudi Arabia, Saturday, June 24, 2023. Muslim pilgrims are converging on Saudi Arabia's holy city of Mecca for the largest hajj since the coronavirus pandemic severely curtailed access to one of Islam's five pillars. (AP Photo/Amr Nabil)

3,984 സൗദി റിയാലിലാണ് നിലവിൽ ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ്ജ് സാമ്പത്തിക പാക്കേജ് ആരംഭിക്കുന്നത്. ഇത് മുഴുവനായോ അല്ലെങ്കിൽ മൂന്ന് ഗഡുക്കളായോ അടക്കാം.

ഈ വർഷത്തെ ഹജ്ജ് സീസൺ വിജയകരമായിരുന്നു എന്നും അബ്ദുൾഫതാഹ് മഷാത് പറഞ്ഞു. സെൽഫ് ഡ്രൈവ് ട്രാൻസ്‌പോർട്ടുകൾ, വെർച്വൽ റിയാലിറ്റി ഗ്ലാസുകൾ, വിവിധ മേഖലകൾ തമ്മിലുള്ള പരസ്പര സഹകരണം എന്നിവയ്ക്കെല്ലാം അ​ദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

Also read-ഹജ്ജ് തീർത്ഥാടനത്തിന് ഇന്ന് സമാപനം; ഹാജിമാർ മടങ്ങിത്തുടങ്ങി

advertisement

സൗദി ഹജ്ജ്, ഉംറ മന്ത്രി തൗഫിക് അൽ റബിയ അടുത്ത വർഷത്തെ ഹജ്ജിനുള്ള നിയമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കരാറുകൾ അനുസരിച്ച്, വിവിധ രാജ്യങ്ങൾക്ക് അനുവ​ദിക്കേണ്ട സ്ഥലങ്ങളുടെ നാമനിർദേശം സൗദി അറേബ്യ തീരുമാനിക്കും. നേരത്തെ കരാറുകളിൽ തീരുമാനമാക്കുന്ന രാജ്യങ്ങൾക്ക് മുൻഗണന നൽകുമെന്നും തൗഫിക് അൽ റബിയ കൂട്ടിച്ചേർത്തു.

മാർച്ച് ഒന്നു മുതൽ ഹജ്ജിനുള്ള വിസ നൽകാൻ ആരംഭിക്കും. ഏപ്രിൽ 29 വരെ ആയിരിക്കും വിസകൾ നൽകുക.

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് ശനിയാഴ്‌ചയാണ് സമാപനം കുറിച്ചത്. മൂന്ന് ജംറകളിലും കല്ലേറ് പൂർത്തിയാക്കി മസ്ജിദുൽ ഹറമിൽ കഅബയെ ചുറ്റി വിടപറയൽ തവാഫ് (തവാഫ് അൽ-വിദ) നിർവഹിച്ചതോടെയാണ് ഹജ്ജ് കർമ്മങ്ങൾ അവസാനിച്ചത്. തിരക്ക് കണക്കിലെടുത്ത് മിനയിലും മക്കയിലും പ്രത്യേക ക്രമീകരണം ഹജ്ജ് പ്രസഡിൻസി ഏർപ്പെടുത്തിയിരുന്നു. മലയാളികൾ ഉൾപ്പെടെ ഇന്ത്യയിൽ നിന്നുളള തീർഥാടകരും ഹജ്ജിന്റെ സുപ്രധാന ചടങ്ങുകൾ പൂർത്തിയാക്കി.

advertisement

150 രാജ്യങ്ങളിൽനിന്നുള്ള 18,45,045 തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിച്ചത്. 1,75,025 പേർക്കാണ് ഇന്ത്യയിൽ നിന്ന് ഹജ്ജിന് അവസരം ലഭിച്ചത്. കേരളത്തിൽ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിൽ 11,252 തീർഥാടകർ ഇത്തവണ ഹജ്ജിന് എത്തി.

മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
ഹജ്ജ് 2024: ആഭ്യന്തര തീർഥാടകർക്ക് സാമ്പത്തിക പാക്കേജ് വിപുലീകരിക്കാനൊരുങ്ങി സൗദി അറേബ്യ
Open in App
Home
Video
Impact Shorts
Web Stories