ഈ ദിവസം ലക്ഷ്മിദേവി ഭൂമിയില്‍ എത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. വൃത്തിയുള്ളതും പ്രകാശപൂരിതവുമായ വീടുകള്‍ ദേവി സന്ദര്‍ശിക്കുമെന്ന് വിശ്വസിക്കുന്നു. വിശ്വാസികള്‍ അന്നേദിവസം ദേവിയെ സ്വീകരിക്കുന്നതിനായി രാത്രിമുഴുവന്‍ ഉറക്കമിളച്ച് കാത്തിരിക്കുന്നു. ഭക്തിഗാനങ്ങള്‍ പാടിയും വിവിധ കളികളില്‍ ഏര്‍പ്പെട്ടും അവര്‍ രാത്രിമുഴുവന്‍ സമയം ചെലവഴിക്കും.
ഈ രാത്രി രാസ് പൂര്‍ണിയെന്നും അറിയപ്പെടുന്നുണ്ട്. വൃന്ദാവനില്‍ വെച്ച് ഗോപികമാരുടെയൊപ്പം കൃഷ്ണഭഗവാന്‍ നൃത്തം ചെയ്തതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഈ നൃത്തം ഭക്തിയുടെയും ദൈവിക സ്‌നേഹത്തിന്റെയും സൂചനയാണ്. കൂടാതെ ദൈവികതയും മനുഷ്യാത്മാവും തമ്മിലുള്ള ഐക്യത്തിന്റെ ആഘോഷം കൂടിയാണ്. ബംഗാളില്‍ ഈ ആഘോഷം കജോഗരി പൂര്‍ണിമ എന്നാണ് അറിയപ്പെടുന്നത്. ആരാണ് ഉണര്‍ന്നിരിക്കുന്നത് എന്നാണ് ഇതിന്റെ അര്‍ത്ഥം. ഒഡീഷയിലാകട്ടെ കുമാരി പൂര്‍ണിമ എന്നതാണ് ഈ ആഘോഷം അറിയപ്പെടുന്നത്. ഭാവിയില്‍ മികച്ച വരനെ ലഭിക്കുന്നതിനായി പെണ്‍കുട്ടികള്‍ ഈ ദിവസം ഉപവസിക്കുകയും ചന്ദ്രനെ ആരാധിക്കുകയും ചെയ്യുന്നു. നിലാവത്ത്, ഗര്‍ഭ (garba) എന്ന നൃത്തം ചെയ്താണ് ഗുജറാത്തില്‍ ഈ രാത്രി ആഘോഷിക്കപ്പെടുന്നത്.
advertisement
ആഘോഷപരിപാടികള്‍ പുലര്‍ച്ചെ ആരംഭിക്കും. സ്ത്രീകള്‍ പുതിയ വസ്ത്രങ്ങള്‍ ധരിക്കും. ദിവസം മുഴുവന്‍ പാല്‍, ഇളനീര്‍ പോലുള്ള പാനീയങ്ങള്‍ മാത്രമാണ് സേവിക്കുക. മുറ്റം നിറയെ മനോഹരമായ രംഗോലി ഡിസൈനുകള്‍ വരയ്ക്കുകയും ചെയ്യും. ദൈവങ്ങളുടെ പ്രതിമകള്‍ പുറത്തേക്ക് കൊണ്ടുവന്ന് പൂജിക്കുന്നു.
ഈ ദിവസം പായസം തയ്യാറാക്കുകയും അത് ഭവനങ്ങളുടെ പുറത്ത് കൊണ്ടുവന്ന് ആകാശത്തിന് താഴെ വയ്ക്കുന്നു. ഇന്നേദിവസത്തെ നിലാവില്‍ അമൃത് ഉണ്ടെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. അതിനാല്‍ രാത്രിമുഴുവന്‍ പായസം പാത്രത്തിലാക്കി നിലാവത്ത് തുറന്ന് വയ്ക്കും. അതിനുശേഷം ഇത് കുടുംബാംഗങ്ങള്‍ക്കെല്ലാം പ്രസാദമായി നല്‍കുന്നു. പ്രസാദത്തില്‍ ലഭിച്ച നിലാവില്‍ ദൈവികതയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.