ക്ഷേത്രത്തിലെ മറ്റൊരാകർഷണം ഇവിടെയുള്ള വാനരന്മാരാണ്. മനുഷ്യരോട് ഭയമൊട്ടുമില്ലതെ ഇടപെടുന്ന ഇവയുടെ വരവിനുപിന്നിൽ ഒരു ഐതിഹ്യവും ഉണ്ട്. രാമരാവണ യുദ്ധത്തിനായി ശ്രീരാമൻ ലങ്കയിലേക്ക് പോകുന്ന യാത്രാമധ്യേ ശാസ്താംകോട്ട ക്ഷേത്രത്തിൽ തങ്ങിയെന്നും അന്ന് കൂടെയുണ്ടായിരുന്ന വാനരപ്പടകളിൽ ചിലർ അവിടെ തുടർന്നു, പിന്നീട് ക്ഷേത്രത്തിലെ ശാസ്താവിന്റെ സംരക്ഷകരായി അവ നിലകൊണ്ടു എന്നതുമാണത് . എല്ലാ ഓണത്തിനും ഇവിടെ വാനരന്മാർക്ക് സദ്യ ഒരുക്കാറുണ്ട്. ഉത്രാടനാളിൽ തൂശനിലയിൽ വിഭവസമൃദ്ധമായാണ് വാനരന്മാർക്ക് സദ്യ വിളമ്പുന്നത്. വാനരന്മാർ സദ്യ കഴിക്കുന്നത് കാണാൻ വിദേശികളും സ്വദേശികളുമായ നിരവധിപേരാണ് ആ ദിവസം ക്ഷേത്രത്തിലെത്തുന്നത്.
advertisement
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
July 23, 2023 11:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
വാനരന്മാർക്ക് സദ്യ വിളമ്പുന്ന അമ്പലവും അതിനുപിന്നിലെ ഐതിഹ്യവും