എങ്ങനെയാണ് വ്രതമെടുക്കേണ്ടത്?
സ്കന്ദഷഷ്‌ഠി വ്രതത്തിനായി ആറ് ദിവസത്തെ അനുഷ്ഠാനം നിര്‍ബന്ധമാണ്. എന്നാല്‍ തലേദിവസം ഒരിക്കലെടുത്ത് ഷഷ്‌ഠി ദിനത്തില്‍ മാത്രം വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്. കൃത്യമായ ചിട്ടയോടെയും ഭക്തിയോടെയും വേണം വ്രതം അനുഷ്ഠിക്കാന്‍. പ്രഭാതത്തില്‍ കുളി കഴിഞ്ഞതിനു ശേഷം മാത്രമേ ഭക്ഷണം കഴിക്കാവൂ. എല്ലാ ദിവസവും ഒരിക്കലൂണാണ് നല്ലത്.
എല്ലാ ദിവസവും സുബ്രമണ്യനാമം ജപിക്കുന്നതും ക്ഷേത്ര ദര്‍ശനം നടത്തുന്നതും ഉത്തമമാണ്. ഷഷ്‌ഠി ദിനത്തില്‍ സുബ്രമണ്യക്ഷേത്ര ദര്‍ശനം നടത്തി ഉച്ചയ്കുള്ള ഷഷ്‌ഠി പൂജ തൊഴുത് നിവേദ്യം കഴിച്ചു വേണം വ്രതം അവസാനിപ്പിക്കാന്‍. ആറ് ഷഷ്‌ഠി വ്രതം തുടര്‍ച്ചയായെടുത്ത് സ്കന്ദഷഷ്‌ഠി ദിനം വ്രതം അവസാനിപ്പിച്ച് സുബ്രമണ്യ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ ഒരു വര്‍ഷം ഷഷ്‌ഠി അനുഷ്ഠിക്കുന്ന ഫലം ലഭിക്കുമെന്നാണ് വിശ്വാസം.
advertisement
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Nov 06, 2024 10:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
ആറ് ഷഷ്‌ഠി വ്രതത്തിന് തുല്യം സ്കന്ദഷഷ്‌ഠി; വ്രതമെടുക്കേണ്ടത് എങ്ങനെ?
