TRENDING:

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ ഹനുമാന്‍ പ്രതിമ തൃശൂരില്‍

Last Updated:

തൃശൂര്‍ പൂങ്കുന്നം പുഷ്പഗിരി അഗ്രഹാര സീതാരാമസ്വാമി ക്ഷേത്രത്തിന് മുന്നിലാണ് 55 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂര്‍: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ ഹനുമാന്‍ പ്രതിമ തൃശൂരില്‍ സ്ഥാപിക്കാനൊരുങ്ങുന്നു. തൃശൂര്‍ പൂങ്കുന്നം പുഷ്പഗിരി അഗ്രഹാര സീതാരാമസ്വാമി ക്ഷേത്രത്തിന് മുന്നിലാണ് 55 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നത്. ആന്ധ്ര പ്രദേശിലെ നന്ദ്യാല്‍ അല്ലഗഡയിലാണ് പ്രതിമ നിര്‍മ്മിച്ചത്. നാല് മാസം മുന്‍പ് നിര്‍മ്മാണം ആരംഭിച്ച പ്രതിമ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് വേര്‍പെടുത്തിയത്.
advertisement

35 അടി ഉയരമുള്ള പ്രതിമ 20 അടി പീഠത്തില്‍ സ്ഥാപിക്കുന്നതോടെ ആകെ ഉയരം 55 അടിയാകും. ഏപ്രില്‍ ആദ്യവാരത്തോടെ പ്രതിമ പൂങ്കുന്നത്ത് എത്തിക്കും. രണ്ട് ട്രെയ്‌ലറുകള്‍ കൂട്ടിച്ചേര്‍ത്ത ട്രക്കില്‍ ബെംഗളൂരു വഴിയാണ് പ്രതിമ തൃശൂരില്‍ എത്തിക്കുക. ഏറെ തിരഞ്ഞ ശേഷമാണ് പ്രതിമയ്ക്ക് യോജിച്ച പാറ കണ്ടെത്തിയത്. വലതുകൈ കൊണ്ട് അനുഗ്രഹിച്ചും ഇടതു കൈയില്‍ ഗദ കാലിനോട് ചേര്‍ത്തുപിടിച്ചും നില്‍ക്കുന്ന രീതിയിലാണ് പ്രതിമ.

പ്രശസ്ത ശില്‍പി വി സുബ്രഹ്മണ്യം ആചാര്യലുവിന്റെ ശ്രീ ഭാരതി ശില്‍പകലാമന്ദിരമാണ് പ്രതിമ നിര്‍മ്മിച്ചത്. നാല്‍പ്പതിലധികം  ശിൽപികളുടെ നാല് മാസത്തെ അദ്ധ്വാനമാണ് ശിൽപം. രാജ്യത്തെ ഏറ്റവും വലിയ സ്വർണരഥങ്ങളിലൊന്ന് ഈ ക്ഷേത്രത്തിലാണ് സ്ഥിതി ചെയ്യുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ ഹനുമാന്‍ പ്രതിമ തൃശൂരില്‍
Open in App
Home
Video
Impact Shorts
Web Stories