Also Read- വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
ജാതി മത ഭേദമന്യേ കുട്ടികൾ ചടങ്ങുകളിൽ പങ്കെടുക്കുന്നുവെന്നും ഭാവിയിൽ ഹെർമൻ ഗുണ്ടർട്ട് മ്യൂസിയം വലിയൊരു വിദ്യാരംഭ കേന്ദ്രമായി മാറുമെന്നും സ്പീക്കർ പറഞ്ഞു. സാധാരണ തലശ്ശേരി ഹെർമൻ ഗുണ്ടർട്ട് പ്രതിമയ്ക്ക് മുന്നിൽ വിദ്യാരംഭം നടത്താറുണ്ട്. മ്യൂസിയം സ്ഥാപിച്ചശേഷം ആദ്യമായിട്ടാണ് എഴുത്തിനിരുത്തൽ ചടങ്ങ് നടക്കുന്നത്.
Also Read- മലയാളത്തിലും അറബിയിലും ദേവനാഗരിയിലും കുരുന്നുകളെ ആദ്യാക്ഷരം എഴുതിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
advertisement
”മലയാള ഭാഷയുടെ വളർത്തച്ഛനാണ് ഹെർമൻ ഗുണ്ടർട്ട്. അദ്ദേഹത്തിന്റെ പേരിലുള്ള മ്യൂസിയം എ ഐ മോഡലിലാണ് സജ്ജമാക്കിയിട്ടുള്ളത്. ജനങ്ങളുടെ ഭാഗത്ത് നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. എല്ലാ ജാതിമത വർണ വര്‍ഗ വിഭാഗത്തിലുള്ള കുട്ടികളും ഇവിടെ എഴുത്തിനിരിക്കുന്നു. തുഞ്ചൻ പറമ്പ് പോലെ തലശ്ശേരിയിലെ ഹെർമൻ ഗുണ്ടർട്ട് മ്യൂസിയവും കേരളത്തിലെ പ്രധാന വിദ്യാരംഭ കേന്ദ്രമായി മാറുമെന്നും സ്പീക്കർ പറഞ്ഞു.