TRENDING:

'ജീവകാരുണ്യ പ്രവര്‍ത്തനം മതംമാറ്റത്തിന് വേണ്ടിയാകരുത്; നിര്‍ബന്ധിത മതപരിവര്‍ത്തനം ഗൗരവകരമായ കുറ്റം': സുപ്രീം കോടതി

Last Updated:

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ ആണ് ഹർജി സമർപ്പിച്ചത്. കേരളത്തിൽ നിന്നുള്ള സംഘം ഹർജിയുടെ നിലനിൽപു ചോദ്യം ചെയ്തെങ്കിലും ഇതു പരിഗണിക്കില്ലെന്നു കോടതി നിലപാടെടുത്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ‘എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നല്ലതു തന്നെ. എന്നാല്‍ അവയുടെ ഉദ്ദേശ്യമാണ് പരിശോധിക്കപ്പെടേണ്ടത്’. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി നിരീക്ഷിച്ചു. കേരളത്തിൽ നിന്നുള്ള സംഘം ഹർജിയുടെ നിലനിൽപു ചോദ്യം ചെയ്തെങ്കിലും ഇതു പരിഗണിക്കില്ലെന്നു കോടതി നിലപാടെടുത്തു
advertisement

മരുന്നും ഭക്ഷണസാധനങ്ങളും സൗജന്യമായി നല്‍കി ആളുകളെ മറ്റ് മതത്തിലേക്ക് മാറ്റാൻ ശ്രമിക്കുന്നത്ഗൗരവകരമായ കുറ്റമാണെന്നും സുപ്രീം കോടതി ബെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് എം ആര്‍ ഷാ ചൂണ്ടിക്കാട്ടി.

ചില വിഭാഗങ്ങളിലെ ആളുകളെ സഹായിക്കണമെന്ന് തോന്നുന്നുവെങ്കില്‍ അത് ചെയ്യുക തന്നെ വേണം. എന്നാല്‍ ആ വ്യക്തിയുടെമതം മാറ്റാനായിസഹായഹസ്തം നീട്ടരുത്. അത്തരത്തില്‍ ആവരെ പ്രേരിപ്പിക്കുന്നത് അപകടകരമാണ്. വളരെ ഗൗരവതരമായ വിഷയമാണ് അത്. മാത്രമല്ല ഇത് ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരാണ്. ഇന്ത്യയില്‍ താമസിക്കുന്നവര്‍ ഈ രാജ്യത്തിന്റെ സംസ്‌കാരം കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. അതുപോലെ തന്നെ മതസൗഹാര്‍ദ്ദവും കാത്തുസൂക്ഷിക്കണം,’ ബെഞ്ചിലെ അംഗമായ സി ടി രവികുമാര്‍ പറഞ്ഞു.

advertisement

Also Read- ‘ഇന്ത്യ മതന്യൂനപക്ഷങ്ങൾക്ക് ഏറ്റവും കൂടുതല്‍ പരിഗണന നൽകുന്ന രാജ്യം’: ആഗോള ന്യൂനപക്ഷ റിപ്പോർട്ട്

തെറ്റായ ഉദ്ദേശം വെച്ച് ഒരാള്‍ മതപ്രചരണം നടത്തുന്നതും ഗൗരവകരമായ കുറ്റമാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കൂട്ടിച്ചേര്‍ത്തു.അതേസമയംഎന്താണ് ഈ പ്രചരണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന്ഛത്തീസ്ഗഢ് ക്രിസ്റ്റ്യന്‍ ഫോറത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ സഞ്ജയ് ഹെഗ്‌ഡേ ചോദിച്ചു.

ഈ വിഷയത്തില്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേന്ദ്രം വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് വാദത്തിനിടെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. നിലവില്‍ നിയമവിരുദ്ധമായ മതപരിവര്‍ത്തനങ്ങള്‍ക്കെതിരെ ഗുജറാത്തില്‍ കര്‍ശനമായ നിയമമുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്നും, അതിനെതിരെ പ്രത്യേക സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ (എസ്എൽപി) ഫയല്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

advertisement

നിരവധി സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം ആരുടെയെങ്കിലും പ്രേരണയോടെയാണോ അല്ലയോ എന്ന് നിര്‍ണ്ണയിക്കാന്‍ ഒരു നിക്ഷ്പക്ഷ സമിതിയെ നിയമിക്കാനുള്ള നിയമനിര്‍മ്മാണത്തെപ്പറ്റി ആലോചിച്ച് വരികയാണെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

ഹർജിക്കാരന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദത്തറാണ് ഹാജരായത്. അതേസമയം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടണമെന്നാണ് ദത്തര്‍ സുപ്രീം കോടതി ബെഞ്ചിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ അത് നടപടിക്രമങ്ങള്‍ വൈകിപ്പിക്കുമെന്ന് ബെഞ്ച് അറിയിക്കുകയും ചെയ്തു.

Also Read- ‘തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ മൗലികാവകാശം നിഷേധിക്കുന്നത്’; കുടുംബശ്രീക്കെതിരെ സമസ്ത നേതാവ്

advertisement

കേന്ദ്രം തന്നെ വസ്തുതകള്‍ ശേഖരിക്കട്ടെ. എല്ലാ സംസ്ഥാനങ്ങളും ഇവിടെയെത്തിയാല്‍ വിഷയം കൂടുതല്‍ വൈകും. അത് പ്രായോഗികമല്ല. സംസ്ഥാനങ്ങള്‍ കൂടുതല്‍ സമയം ആവശ്യപ്പെടുന്നത് കോടതി നടപടിക്രമങ്ങളില്‍ അനാവശ്യ കാലതാമസം കൊണ്ടുവരുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് മതപരിവര്‍ത്തന നിയമങ്ങള്‍ സംബന്ധിച്ച് സംസ്ഥാനങ്ങളില്‍ നിന്ന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്രത്തെ ബെഞ്ച് ചുമതലപ്പെടുത്തി. ഡിസംബര്‍ 12ന് കേസ് വീണ്ടും പരിഗണിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
'ജീവകാരുണ്യ പ്രവര്‍ത്തനം മതംമാറ്റത്തിന് വേണ്ടിയാകരുത്; നിര്‍ബന്ധിത മതപരിവര്‍ത്തനം ഗൗരവകരമായ കുറ്റം': സുപ്രീം കോടതി
Open in App
Home
Video
Impact Shorts
Web Stories