ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സ്ഥിതി ചെയ്യുന്ന ദുധേശ്വര്‍ വേദ് വിദ്യാപീഠത്തിലെ പൂര്‍വ്വവിദ്യാര്‍ഥിയാണ് മോഹിത്. ആറാം ക്ലാസുമുതല്‍ പ്ലസ്ടു വരെ മോഹിത് ഇവിടെ വിദ്യാര്‍ഥിയായിരുന്നു. ഉത്തരേന്ത്യയിലെ സുപ്രധാന ക്ഷേത്രമായ ശ്രീ ദുധേശ്വര്‍നാഥിനോട് ചേര്‍ന്നാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
''കഴിഞ്ഞ 23 വര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് വേദവിദ്യാപീഠത്തില്‍ നിന്ന് വേദങ്ങളും ആചാരങ്ങളും അഭ്യസിച്ചത്. 70തോളം വിദ്യാര്‍ഥികള്‍ വിവിധ ക്ഷേത്രങ്ങളില്‍ പൂജാരിമാരായും ആചാര്യന്മാരുമായി സേവനം അനുഷ്ഠിക്കുന്നതിന് പരിശീലനം നേടി വരികയാണ്. ഭഗവാന്‍ ദുധേശ്വരനാഥിന്റെ അനുഗ്രഹത്തില്‍ അയോധ്യയില്‍ ശ്രീരാമനെ സേവിക്കാന്‍ മോഹിതിനെ തിരഞ്ഞെടുത്തിരിക്കുകയാണ്,'' ദുധേശ്വര്‍ വേദ് വിദ്യാപീഠം മേധാവി പീതാധീശ്വര്‍ മഹന്ത് നാരായണ ഗിരി പറഞ്ഞു.
advertisement
Also read-അയോധ്യ രാമക്ഷേത്രത്തില്‍ പൂജാരി സ്ഥാനത്തേയ്ക്ക് 20 ഒഴിവുകൾ; ലഭിച്ചത് 3000ലധികം അപേക്ഷകള്‍
ദുധേശ്വര്‍ വേദ് വിദ്യാപീഠത്തിലെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം മോഹിത് തിരുപ്പതിയിലെ എസ് വിവിയുവില്‍ നിന്ന് ബിഎ (ശാസ്ത്രി) കോഴ്‌സ് പൂര്‍ത്തിയാക്കി. ബിരുദത്തില്‍ ഫസ്റ്റ് ക്ലാസ് നേടിയ ശേഷം ഈ വര്‍ഷമാദ്യമാണ് എംഎ (ആചാര്യ) കോഴ്‌സിന് ചേര്‍ന്നത്. സാമവേദമാണ് ആദ്യ വര്‍ഷം പഠിക്കുന്നത്.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പൂജാരിയായി മോഹിതിനെ തെരഞ്ഞടുത്തതില്‍ എസ് വിവിയു വൈസ് ചാന്‍സലര്‍ പ്രൊഫ. റാണി സദാശിവ മൂര്‍ത്തി അഭിമാനം പ്രകടിപ്പിച്ചു. മോഹിതിന്റെ ആത്മസമര്‍പ്പണവും മികച്ച പെരുമാറ്റത്തെയും പഠനത്തോടുള്ള പ്രതിബദ്ധതതയെയും അദ്ദേഹം അഭിനന്ദിച്ചു.
രാം ലല്ലയുടെ മതപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് ആകെ 20 പൂജാരിമാരെയാണ് തെരഞ്ഞടുക്കുകയെന്ന് രാമക്ഷേത്ര അധികൃതര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. 3000 അപേക്ഷകരില്‍ നിന്ന് 200 പേരെയാണ് അഭിമുഖത്തിനായി തെരഞ്ഞെടുത്തത്. അവസാന പരീക്ഷയ്ക്ക് മുമ്പായി ഇവര്‍ക്ക് ആറ് മാസത്തെ പരിശീലനം നല്‍കി.
20-നും 30-നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് തെരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതിമാസം 2000 രൂപ സ്റ്റൈപന്‍ഡായി ലഭിക്കും.
2024 ജനുവരി 22-നാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. 4000ത്തോളം സന്യാസിമാരാണ് ചടങ്ങില്‍ പങ്കെടുന്നതിന് ക്ഷണിച്ചിരിക്കുന്നത്. വാരാണസിയില്‍ നിന്നുള്ള വേദ പുരോഹിതനായ ലക്ഷ്മി കാന്ത് ദീക്ഷിത് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ഉദ്ഘാടനത്തിന് മുന്നോടിയായി ജനുവരി 14 മുതല്‍ 22 വരെ അയോധ്യയില്‍ അമൃത് മഹോത്സവ് നടക്കും. ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കും.