ഹിന്ദു വിശ്വാസികളുടെ ഏറ്റവും വലിയ പ്രശ്‌നം അവരുടെ പേടിയാണെന്നും അവർ ഒട്ടും നട്ടെല്ലില്ലാത്ത ആൾക്കാരായി മാറിയിരിക്കുന്നുവെന്നും ഉണ്ണി പറഞ്ഞു. താനൊരു വിശ്വാസിയാണ്. കുറച്ച് സെൻസിറ്റീവും ആണ്. താൻ മനസ്സിൽ കൊണ്ട് നടക്കുന്ന ദൈവം ഇല്ല, മിത്ത് ആണെന്നൊക്കെ പറയുമ്പോൾ ആർക്കും ഒരു വിഷമവുമില്ല. താൻ അടക്കമുള്ള ഹിന്ദു വിശ്വാസികളുടെ പ്രശ്‌നമെന്താണെന്ന് വെച്ചാൽ നമുക്കിതൊക്കെ ഒകെ ആണ്. ഈ സമൂഹത്തിൽ നമ്മുടെ അവസ്ഥ എന്താണെന്ന് നിങ്ങൾ മനസ്സിലാക്കണം. ഇന്ത്യയിൽ ആർക്കും എന്ത് അഭിപ്രായവും പറയാം. പക്ഷേ ആർക്ക് വേണ്ടിയാണ് ഇത് പറയുന്നത്, ആരാണിതൊക്കെ കേട്ടിരിക്കുന്നത് എന്ന് ചിന്തിക്കണമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
advertisement
മറ്റ് മതങ്ങളിലെ ആചാരങ്ങളെയും വിശ്വാസങ്ങളെയും കുറിച്ച് ആരും ഒരു വാക്കു പോലും മിണ്ടില്ല. അത്തരത്തിലാവണം നിങ്ങളും കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ടത്. ഇത്തരത്തിലുളള കാര്യങ്ങൾ വരുമ്പോൾ ഇനിയെങ്കിലും അത് വിഷമമുണ്ടാക്കി എന്നെങ്കിലും പറയാൻ കഴിയണമെന്നും നടൻ പറഞ്ഞു. മറ്റുള്ളവരെ വേദനിപ്പിക്കണം എന്നല്ല പറയുന്നത്. ഹിന്ദുക്കൾ അവരുടെ അവസ്ഥ മനസ്സിലാക്കണം. ഗണപതി ഇല്ല എന്നൊരാൾ പറയുമ്പോൾ അദ്ദേഹത്തിന് വേണ്ടിയെങ്കിലും നമ്മൾ ശബ്ദമുയർത്തണമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.