TRENDING:

Vinayaka Chaturthi | വിനായക ചതുര്‍ത്ഥി ആഘോഷങ്ങളില്‍ ഭക്തജനങ്ങള്‍; ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍

Last Updated:

സംസ്ഥാനത്ത പ്രധാന ഗണപതി ക്ഷേത്രങ്ങളിലെല്ലാം വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിനായക ചതുര്‍ത്ഥി ആഘോഷങ്ങളില്‍ മുഴുകി ഭക്തജനങ്ങള്‍. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുര്‍ത്ഥി ദിനത്തിലാണ് കേരളത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷിക്കുന്നത്. ഹൈന്ദവരുടെ ആരാധ്യ ദേവനായ ഭഗവാന്‍ ഗണപതിയുടെ ജന്മദിനമായും അവതാരദിനമായും കണക്കാക്കുന്ന ഈ ദിവസത്തില്‍ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും ചടങ്ങുകളും നടക്കും. സംസ്ഥാനത്ത പ്രധാന ഗണപതി ക്ഷേത്രങ്ങളിലെല്ലാം വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.
News18
News18
advertisement

വിഘ്നങ്ങൾ അകറ്റും വിഘ്നേശ്വരൻ; കേരളത്തിലെ പ്രധാനപ്പെട്ട ഗണപതി ക്ഷേത്രങ്ങള്‍

അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ക്ഷേത്രങ്ങളില്‍ വിനായക ചതുര്‍ത്ഥി ദിനത്തിലെ പൂജകള്‍ ആരംഭിക്കുന്നത്. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ വിപുലമായ ആഘോഷപരിപാടികളാണ് ഇക്കുറി സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചിരിക്കുന്നത്.

മിത്തല്ല; ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ രണ്ടു നാൾ ഗണപതി ഹോമം നിർബന്ധമാക്കി; പരിശോധന നടത്തുമെന്നും ഉത്തരവ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആനയെ പ്രത്യക്ഷ ഗണപതിയായി സങ്കല്‍പ്പിച്ചുള്ള ഗജപൂജയും ആനയൂട്ടും ക്ഷേത്രങ്ങളില്‍ നടക്കും. ഗണപതി വിഗ്രഹങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രകളും വിവിധ നഗരങ്ങളില്‍ നടക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ഗണേശോത്സവം എന്ന പേരില്‍ നടക്കാറുള്ളത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
Vinayaka Chaturthi | വിനായക ചതുര്‍ത്ഥി ആഘോഷങ്ങളില്‍ ഭക്തജനങ്ങള്‍; ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍
Open in App
Home
Video
Impact Shorts
Web Stories