TRENDING:

അവൾ കണ്ണിമയ്ക്കാതെ കാത്തിരുന്നു; നദിയിൽ മുങ്ങിപ്പോയ യജമാനന് വേണ്ടി നാലു നാൾ

Last Updated:

തൻറെ യജമാനൻ തിരിച്ചുവരുന്നതും കാത്ത് നാലു ദിവസമാണ് ബെൽക്ക എന്ന വളർത്തുനായ നദിക്കരയിൽ കാത്തിരുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മനുഷ്യൻറെ ഏറ്റവും നല്ല സുഹൃത്ത് എന്നാണല്ലോ നായ്ക്കളെക്കുറിച്ച് പൊതുവേ പറയാറ്. ഇത് തെളിയിക്കുന്ന ഒട്ടനവധി കഥകളും നമുക്ക് പറയാനാവും. മരിച്ചുപോയ തന്റെ ഉടമയെ 9 വർഷത്തോളം റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്നു അവിടെ തന്നെ കിടന്നു മരിച്ച ജപ്പാനിലെ ഹാച്ചിക്കോ എന്ന നായയുടെ കഥയും ഇത്തരത്തിൽ നായ്ക്കളുടെ സ്നേഹവും വിശ്വാസവും നന്ദിയും വാഴ്ത്താൻ പലപ്പോഴായി നമ്മൾ പറയാറുള്ളതാണ്.
News18
News18
advertisement

ഇത്തരത്തിൽ റഷ്യയിലെ ബെൽക്ക എന്ന ഒരു നായയെക്കുറിച്ചുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നദിയിൽ മുങ്ങിത്താണുപോയ തൻറെ യജമാനൻ തിരിച്ചുവരുന്നതും കാത്ത് നാലു ദിവസമാണ് ബെൽക്ക നദിക്കരയിൽ കാത്തിരുന്നത്. യജമാനൻ ഇനി ഒരിക്കലും തിരിച്ചുവരില്ലെന്നറിയാതെ.

59 കാരനായ ബെൽക്കയുടെ ഉടമ തണുത്തുറഞ്ഞ നദിയിയുടെ ഉപരിതലത്തിലൂടെ സൈക്കിളിൽ സഞ്ചരിക്കുന്നതിനിടെ മഞ്ഞുപാളി തകർന്ന് നദിയിലേക്ക് പതിക്കുകയായിരുന്നു. സമീപത്തുകൂടി പോയ ഒരാൾ അദ്ദേഹത്തെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നദിയിലെ ശക്തമായ അടിയൊഴുക്ക് കാരണം സാധിച്ചില്ല. പിന്നീട് ദിവസങ്ങൾക്ക് ശേഷം ഉഫാ നദിയിൽ നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തത്. ഹൃദയഭേദകമായ സംഭവത്തിൽ പലരുടെയും മനസിനെ ആഴത്തിൽ സ്പർശിച്ചത് ബെൽകയ്ക്ക് തന്റെ യജയമാനനോടുള്ള നന്ദിയായിരുന്നു.നാല് ദിവസമായിരുന്നു തന്റെ ഉടമയുടെ തിരിച്ചുവരവിനായി അദ്ദേഹം വീണ നദിയുടെ തീരത്ത് അവൾ കാത്തിരുന്നത്. ഉടമയുടെ ബന്ധുക്കൾ ബെൽക്കയെ വീട്ടിലേക്ക് കൊണ്ടു പോയെങ്കിലും വീണ്ടും നദീതീരത്ത് അതേ സ്ഥലത്ത് എത്തി ബെൽക്ക കാത്തിരുപ്പ് തുടർന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

@brutamerica എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിൽ നിന്നാണ് ബെൽക്കയുടെ കഥ ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്തത്.14000ത്തിലധികം ലൈക്കുകളാണ് ഇതിനോടകം പോസ്റ്റ് നേടിയത്.നിരവധിപ്പർ പോസ്റ്റിനോട് പ്രതികരിച്ചു. നമ്മൾ ഇവയെ അർഹിക്കുന്നില്ലെന്നും അവർ(നായ്ക്കൾ) നമ്മളെക്കാൾ എത്രയോ മുകളിലാണെന്നും ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. മിക്ക സോഷ്യൽ മീഡിയ ഉപയോക്താക്കളും അവരുടെ നായകളോടുള്ള സ്നേഹത്തെക്കുറിച്ച് വാചാലരായി.ആന്ധ്രാപ്രദേശിലെ കൊനസീമ ജില്ലയിൽ ഒരു യുവതി ഗോദാവരി നദിയിലേക്ക് ചാടി ജീവനൊടുക്കിയിരുന്നു.യുവതിയുടെ വളർത്തുനായ അവരുടെ തിരിച്ചുവരവും കാത്ത് പാലത്തിൽ കാത്തിരുന്നതും വാർത്തയായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
അവൾ കണ്ണിമയ്ക്കാതെ കാത്തിരുന്നു; നദിയിൽ മുങ്ങിപ്പോയ യജമാനന് വേണ്ടി നാലു നാൾ
Open in App
Home
Video
Impact Shorts
Web Stories