TRENDING:

Sanitizer Hazard സാനിറ്റൈസർ വാഹനത്തിൽ സൂക്ഷിക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക; അശ്രദ്ധ അപകടം ക്ഷണിച്ചു വരുത്തും

Last Updated:

എന്നാൽ സാനിറ്റൈസറുകൾ അശ്രദ്ധയോടെ ഉപയോഗിക്കുന്നതു കാരണം അപകടങ്ങളും വർധിച്ചിരിക്കുകയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: കൊറോണ വൈറസ് ബാധയെ തുടർന്ന് മാസ്കിനൊപ്പം ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് സാനിറ്റൈസറുകളും. പുറത്തേക്കിറങ്ങുന്നവർ മാത്രമല്ല വീട്ടിലുളളവർ പോലും സാനിറ്റൈസറുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ സാനിറ്റൈസറുകൾ അശ്രദ്ധയോടെ ഉപയോഗിക്കുന്നതു കാരണം അപകടങ്ങളും വർധിച്ചിരിക്കുകയാണ്. ഇതോടെ അഗ്നിശമന സേന വിഭാഗം ജനങ്ങൾക്ക് ബോധ വത്കരണം ആരംഭിച്ചു.
advertisement

ഹൈദരാബാദിനടുത്ത് മിയാപ്പൂരിൽ 5000 ലിറ്റർ സാനിറ്റൈസറുകളുമായി പോയ .ട്രക്കിന് തീപിടിച്ചിരുന്നു. സാനിറ്റൈസർ ചോർന്നതാണ് ട്രക്കിന് തീപിടിക്കാൻ കാരണം.

ഹരിയാനയിലെ റിവാഡിയിൽ സാനിറ്റൈസർ ഉപയോഗിച്ച ശേഷം ഗ്യാസ് അടുപ്പിന് അരികില്‍ നിന്നയാൾക്ക് പൊള്ളലേറ്റു. 30 ശതമാനം പൊള്ളലേറ്റയാളെ ഡല്‍ഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡൽഹിയിൽ കഴിഞ്ഞ ദിവസം കാർ ഓടിക്കുന്നതിനിടെ തീപിടിച്ചത് സാനിറ്റൈസർ കാരണമാണോ എന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

You may also like:ലോക് ഡൗൺ കാലത്തും പരിശീലനം മുടക്കുന്നില്ല; ഓൺലൈൻ ക്രിക്കറ്റ് പരിശീലനവുമായി ടി.വി താരങ്ങൾ

advertisement

[NEWS]MV Jayarajan@60| മുഖ്യമന്ത്രിയുടെ പിറന്നാൾ ദിനം മുൻ പിഎസിന്‍റെയും ജന്മദിനം; എംവി ജയരാജന് ഞായറാഴ്ച 60 [NEWS]"എറണാകുളം പട്ടിമറ്റത്തെ അഴുകിയ മൃതദേഹം, ലോക്ക്ഡൗൺ കാലത്തെ കൊലപാതകം? [NEWS]

ഈ സാഹചര്യത്തില്‍ സാനിറ്റൈസറുകൾ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

  • നല്ല വെയിലുള്ള സമയത്ത് സാനിറ്റൈസറുകൾ വാഹനങ്ങളിൽ സൂക്ഷിക്കുന്നത് അപകടത്തിന് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.
  • advertisement

  • വാഹനത്തിലിരുന്ന് സിഗരറ്റ് വലിച്ചാലും അപകടകരമാണ്. കു
  • റഞ്ഞ നിലവാരമുളള സാനിറ്റൈസറുകൾ ധാരാളമായി വിപണിയിലെത്തുന്നത് അപകടസാധ്യത കൂട്ടുന്നു.
  • മികച്ച വീഡിയോകൾ

    എല്ലാം കാണുക
    ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
    എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Life/
Sanitizer Hazard സാനിറ്റൈസർ വാഹനത്തിൽ സൂക്ഷിക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക; അശ്രദ്ധ അപകടം ക്ഷണിച്ചു വരുത്തും
Open in App
Home
Video
Impact Shorts
Web Stories