TRENDING:

ആറ് കൈവിരലുകള്‍ ഉണ്ടാകുന്നതിന് പിന്നിലെ ശാസ്ത്രമെന്ത്?

Last Updated:

ബോളിവുഡ് താരം ഹൃതിക് റോഷന്റെ കൈയ്യില്‍ ആറ് വിരലുകഉണ്ട്. എന്നാല്‍ ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്യാന്‍ അദ്ദേഹം തയ്യാറായിട്ടില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൈകളിലോ കാലുകളിലോ ആറോ അതിലധികമോ വിരലുകളുമായി ജനിക്കുന്ന അവസ്ഥ ശാസ്ത്രലോകത്തെ എക്കാലത്തും ആകര്‍ഷിച്ചിട്ടുണ്ട്. മിക്ക ആളുകളും കൈകളിലും കാലുകളിലും അഞ്ച് വിരലുകളുമായാണ് ജനിക്കുന്നത്. എന്നാല്‍, പോളിഡാക്റ്റില ഉള്ളവര്‍ അതില്‍ അധികമായി വിരലുകളോടെയാണ് ജനിക്കുന്നത്. ചിലരില്‍ ഇത് പൂര്‍ണമായും വിരലായി രൂപാന്തരപ്പെട്ടിട്ടുണ്ടാകും. ചിലരിൽ അപൂര്‍ണമായിരിക്കും. ഇത് അസാധാരണമെന്ന് തോന്നാമെങ്കിലും ഭൂരിഭാഗം കേസുകളിലും ഇത് അയാള്‍ക്ക് ദോഷകമായിരിക്കില്ല. ജനിതകപരമായ വ്യതിയാനം മൂലമാണ് ഇത് സംഭവിക്കുന്നത്.
News18
News18
advertisement

കുഞ്ഞ് ഗര്‍ഭപാത്രത്തിലായിരിക്കുമ്പോള്‍ കൈ വിരലുകളുടെയും കാല്‍വിരലുകളുടെയും വികാസത്തെ ബാധിക്കുന്ന ഒരു ജനിതക വ്യതിയാനം മൂലമാണ് പോളിഡാക്റ്റിലി സംഭവിക്കുന്നത്. അവയവങ്ങളുടെ രൂപീകരണം നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന GLI3 എന്ന ജീനാണ് പലപ്പോഴും ഈ അവസ്ഥയ്ക്ക് പിന്നിലെ പ്രധാന ഘടകമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ജീനില്‍ മ്യൂട്ടേഷന്‍ സംഭവിക്കുമ്പോള്‍ അത് കൂടുതലായി വിരലുകള്‍ ഉണ്ടാകുന്നതിലേക്ക് നയിച്ചേക്കാം. പല കേസുകളിലും പോളിഡാക്റ്റിലി പാരമ്പര്യമായി സംഭവിക്കുന്നതാണ്. അതായത് ഒരു കുടുംബത്തിനുള്ളില്‍ ഒരു തലമുറയില്‍ നിന്ന് അടുത്ത തലമുറയിലേക്ക് ഇത് പകരാനുള്ള സാധ്യതയുണ്ട്.

advertisement

ആറ് കൈവിരലുള്ള ആളുകള്‍ക്ക് വൈജ്ഞാനിക, മോട്ടോര്‍ കഴിവുകള്‍ മറ്റുള്ളവരേക്കാള്‍ കൂടുതലാണെന്ന് ജര്‍മ്മനിയിലെ ഫ്രീബര്‍ഗ് സര്‍വകലാശാലയില്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു കൈവിരല്‍ അധികമായി ലഭിക്കുന്നത് അവർക്ക് കൂടുതല്‍ വൈദഗ്ധ്യവും വഴക്കവും നല്‍കുമെന്നും ചില ജോലികള്‍ എളുപ്പമാക്കുമെന്നും ഗവേഷകര്‍ കണ്ടെത്തി. പോളിഡാക്റ്റിലി അപൂര്‍വമായ കാര്യമാണെന്ന ധാരണ ഇത് തിരുത്തിക്കുറിക്കുന്നു. ജനിതക വ്യതിയാനം ഗുണകരമാകുന്നതെങ്ങനെയെന്നും ഇത് എടുത്തുകാണിക്കുന്നു.

പോളിഡാക്റ്റിലി ഉണ്ടാകുന്നത് എങ്ങനെ?

ഗര്‍ഭപാത്രത്തില്‍ വെച്ചുള്ള ഭ്രൂണത്തിന്റെ വികാസത്തിനിടയില്‍ കൈകളുടെയും കാലുകളുടെയും രൂപീകരണം വളരെ സങ്കീര്‍ണമായ പ്രക്രിയ ആണ്. ഈ പ്രക്രിയയ്ക്കിടെ തടസ്സം സംഭവിക്കുമ്പോഴും ക്രമക്കേട് ഉണ്ടാകുമ്പോഴും അധിക വിരലുകളുടെ രൂപീകരണത്തിന് കാരണമാകും. ഗര്‍ഭകാലത്തെ പാരിസ്ഥിതിക ഘടകങ്ങളോ സങ്കീര്‍ണതകളോ പോളിഡാക്റ്റിലിയ്ക്ക് കാരണമാകും. എങ്കിലും അത്തരം കേസുകള്‍ വളരെ അപൂര്‍വമാണ്. ലോകമെമ്പാടും 1000 കുട്ടികള്‍ ജനിക്കുന്നതില്‍ ഒരാള്‍ ഈ അവസ്ഥയോടെയാണ് ജനിക്കുന്നതെന്ന് മെഡിക്കല്‍ ഡാറ്റ വ്യക്തമാക്കുന്നു.

advertisement

പോളിഡാക്റ്റിലി ആരോഗ്യത്തിന് ഭീഷണിയാണോ?

മിക്ക കേസുകളിലും പോളിഡാക്റ്റിലി യാതൊരുവിധ ദോഷവുമുണ്ടാക്കുന്നില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത് വഴിവെക്കുന്നില്ല. എന്നാല്‍, അധികമായുണ്ടാകുന്ന വിരല്‍ അപൂര്‍ണമായി രൂപപ്പെട്ടതാണെങ്കിലോ കൈകളുടെ ചലനത്തെ തടസ്സപ്പെടുത്തുണ്ടെങ്കിലോ ശസ്ത്രക്രിയ വഴി അത് നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്‌തേക്കും. ശസ്ത്രക്രിയ പൊതുവെ ലളിതവും സങ്കീര്‍ണതകളില്ലാത്തതുമായിരിക്കും. പലരെയും സംബന്ധിച്ചിടത്തോളം അധികമായി വിരലുണ്ടാകുന്നത് അവരുടെ സൗന്ദര്യപരമായുള്ള പ്രശ്‌നമാണ്.

ആഗോള, സാംസ്‌കാരിക ഘടകങ്ങള്‍

വ്യത്യസ്ത ജനവിഭാഗങ്ങളിലും വംശങ്ങളിലും പോളിഡാക്റ്റിലി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ആഫ്രിക്കന്‍ വംശജരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഇന്ത്യയിലും ആറ് കൈവിരലുകളോ കാല്‍വിരലുകളോ കൂടി കുഞ്ഞുങ്ങള്‍ ജനിക്കുന്നത് സാധാരണമായ കാര്യമാണ്. ശാസ്ത്രീയമായ വിശദീകരണങ്ങള്‍ക്കപ്പുറം പോളിഡാക്റ്റിലിയെക്കുറിച്ച് സാംസ്‌കാരിക വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്.

advertisement

ജ്യോതിഷത്തില്‍ ആറ് വിരലുകളോട് കൂടി ജനിക്കുന്നത് പലപ്പോഴും ഭാഗ്യത്തിന്റെയും ബുദ്ധിശക്തിയുടെയും അടയാളമായാണ് കരുതുന്നത്. ഇങ്ങനെ ജനിക്കുന്നവര്‍ക്ക് എല്ലാ കാര്യങ്ങളിലും വിജയം ലഭിക്കുമെന്നും അസാധാരണമായ ഫലങ്ങള്‍ നേടാന്‍ കഴിവുള്ളവരാണെന്നും വിശ്വസിക്കപ്പെടുന്നു. അധികമായുള്ള വിരല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്നും ഏകാഗ്രതയും ശ്രദ്ധയും വര്‍ധിപ്പിക്കുമെന്നും കരുതുന്നു. ഏകാഗ്രത വര്‍ധിപ്പിക്കുന്നതിന് പുരാതനകാലത്തെ ഋഷിമാര്‍ വിരലുകളുടെയും തള്ളവിരലിന്റെയും പ്രത്യേക സ്ഥാനങ്ങള്‍ ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. അധിക വിരല്‍ ഉള്ളവരില്‍ ഇത് സ്വാഭാവികമായി സംഭവിക്കുന്ന പ്രക്രിയയാണ്.

ലോകത്ത് നിരവധിയാളുകള്‍ തങ്ങള്‍ക്ക് അധികമായി വിരലുകളുള്ള കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്.അതിൽ സെലബ്രിറ്റികളും ഉൾപ്പെടുന്നു ബോളിവുഡ് താരം ഹൃതിക് റോഷന്റെ കൈയ്യില്‍ ആറ് വിരലുകഉണ്ട്. എന്നാല്‍ ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്യാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. അദ്ദേഹത്തിന്റെ കരിയറില്‍ അത് തടസ്സമായിട്ടുമില്ല.

advertisement

സമാനമായി രണ്ട് കാലുകളിലും ആറ് വിരലുകളുള്ള അത്‌ലറ്റ് സ്വപ്‌ന ബര്‍മന്‍ 2018ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഹെപ്റ്റാത്ത്‌ലോണില്‍ സ്വര്‍ണമെഡില്‍ നേടിയിരുന്നു. അധികമായുള്ള വിരലുകള്‍ അവരുടെ പ്രകടനത്തിന് തടസ്സമായില്ല.

ഗവേഷകര്‍ ഈ അവസ്ഥയുടെ ജനിതപരവമായ വശങ്ങളില്‍ പഠനം നടത്തുമ്പോള്‍ സാംസ്‌കാരികവും ആത്മീയവുമായ വ്യാഖ്യാനങ്ങള്‍ ലോകമെമ്പാടുമുള്ള ജനവിഭാഗങ്ങളില്‍ ആഴത്തില്‍ വേരൂന്നിയിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Life/
ആറ് കൈവിരലുകള്‍ ഉണ്ടാകുന്നതിന് പിന്നിലെ ശാസ്ത്രമെന്ത്?
Open in App
Home
Video
Impact Shorts
Web Stories