ഫെബ്രുവരി 14 ന് ആണ് വാലന്റൈൻസ് ദിനം ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നത്. അതിനും ഒരാഴ്ച മുൻപ് തന്നെ വാലന്റൈൻസ് വീക്ക് ആരംഭിക്കും. ഫെബ്രുവരി 7 റോസ് ദിനത്തോടെ (Rose Day) വാലന്റൈൻസ് വീക്കിന് തുടക്കമാകും. ഫെബ്രുവരി എട്ടിന് പ്രൊപ്പോസ് ദിനവും (Propose Day) ഫെബ്രുവരി 9 ചോക്ലേറ്റ് ദിനവുമായി ( Chocolate Day) ആഘോഷിക്കുന്നു. ഫെബ്രുവരി 10 ടെഡി ഡേയും (Teddy Day), ഫെബ്രുവരി 11 ന് പ്രോമിസ് ഡേയും ( Promise Day ) ഫെബ്രുവരി 12 ഹഗ് ഡേയുമാണ് (Hug Day).
advertisement
വിവിധ തരം ചുംബനങ്ങളും അവയുടെ അർത്ഥങ്ങളെയും കുറിച്ച് മനസിലാക്കാം:
ഫ്രഞ്ച് കിസ്സ് (French Kiss) : വളരെ ആഴത്തിലുള്ള പ്രണയ ബന്ധങ്ങൾ ഉള്ളവർ പരസ്പരം പങ്ക് വയ്ക്കുന്ന തരം ചുംബനമാണ് ഫ്രഞ്ച് കിസ്സ്
നെക്ക് കിസ്സ് (Neck Kiss) : പങ്കാളികൾ തമ്മിലുള്ള ലൈംഗിക താൽപ്പര്യങ്ങളുടെ സൂചനയാണ് നെക്ക് കിസ്സ്.
ഇയർ ലോബ് കിസ്സ് (Ear Lobe Kiss) : പങ്കാളിയെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ നൽകുന്ന ചുംബനമാണിത്.
കവിളിൽ നൽകുന്ന ചുംബനം (On the cheek) : പരസ്പര സ്നേഹവും അടുപ്പവും പ്രകടിപ്പിക്കുന്നതിനായി ആളുകൾ കവിളിൽ ചുംബനം നൽകാറുണ്ട്. അടുത്ത ആളുകളുമായി കണ്ട് മുട്ടുന്ന സാഹചര്യത്തിൽ പരസ്പരം സ്വാഗതം ചെയ്യുക എന്നതാണ് ഇതിന്റെ പിന്നിലെ ഉദ്ദേശം
മൂക്കിൽ നൽകുന്ന ചുംബനം (Nose Kiss) : പരസ്പരമുള്ള പ്രണയത്തെയോ ആകർഷകത്വത്തെയോ അടയാളപ്പെടുത്തുന്ന തരം ചുംബനമാണിത്.
നെറ്റിത്തടത്തിൽ നൽകുന്ന ചുംബനം (Forehead Kiss) : സുരക്ഷിതത്വത്തിന്റെ അനുഭവം നൽകാനോ മറ്റൊരാളെ പ്രശംസിക്കാനോ ആണ് ആളുകൾ പലപ്പോഴും നെറ്റിയിൽ ചുംബിക്കാറുള്ളത്.
കൈകളിൽ നൽകുന്ന ചുംബനം (On the hands) : ഒരു ബന്ധം തുടങ്ങുന്നതിന്റെ അടയാളമാണ് കൈകളിൽ നൽകുന്ന ചുംബനം. ചില രാജ്യങ്ങളിൽ പരസ്പര ബഹുമാന സൂചകമായും കൈകളിൽ ചുംബിക്കാറുണ്ട്.
Summary: Significance and importance of Kiss Day on Valentines Week