TRENDING:

ദീപാവലിക്ക് മുന്നേ ധന്‍തേരസ് ദിവസം സ്വര്‍ണം, വെള്ളി, പാത്രങ്ങള്‍ വാങ്ങുന്നതിന്റെ പ്രധാന്യമെന്ത്?

Last Updated:

കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം ചാന്ദ്രദിനത്തിലാണ് ധന്‍തേരസ് ദിനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്യമെങ്ങും ദീപാവലി ആഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ്. അഞ്ച് ദിവസം നീണ്ടുനിക്കുന്ന ദീപാവലി ഉത്സവത്തിന്റെ ശുഭകരമായ തുടക്കമാണ് ധന്‍തേരസ് അഥവാ ധന്‍ത്രയോദശി. കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം ചാന്ദ്രദിനത്തിലാണ് ധന്‍തേരസ് ദിനം ആഘോഷിക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ 18നാണ് ധന്‍തേരസ് ദിനം. ലക്ഷ്മി ദേവി(സമ്പത്തും സമൃദ്ധിയും)ധന്വന്തരി ദേവന്‍(രോഗശാന്തി), കുബേരന്‍(ദേവന്മാരുടെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നയാള്‍) എന്നിവര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണ് ധന്‍തേരസ്.
News18
News18
advertisement

സ്വര്‍ണം, വെള്ളി തുടങ്ങിയവ വാങ്ങുന്നതിനുള്ള ശുഭകരമായ ദിവസമാണ് ധന്‍തേരസ്. ഇവ അന്നേദിവസം വാങ്ങുന്നത് കുടുംബത്തില്‍ ലക്ഷ്മിദേവിയുടെ കടാക്ഷം ലഭിക്കാന്‍ ഇടയാക്കുമെന്ന് വിശ്വസിക്കുന്നു. ഇത് ഇന്ത്യന്‍ സംസ്‌കാരത്തില്‍ വളരെക്കാലമായി നിലനില്‍ക്കുന്ന ഒരു ആചാരമാണ്. വീടിന് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളമായും ഇത് കണക്കാക്കുന്നു.

ധന്‍തേരസ് ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നതിന്റെ പ്രധാന്യം

പരിശുദ്ധി, സമൃദ്ധി, ഈട് എന്നിവയെ പ്രതിനിധീകരിക്കുന്നതാണ് സ്വര്‍ണം. സ്വര്‍ണനാണയങ്ങള്‍, സ്വര്‍ണക്കട്ടികള്‍, ആഭരണങ്ങള്‍ എന്നിവയാണ് അന്നേ ദിവസം ആളുകള്‍ കൂടുതലായി വാങ്ങുന്നത്. ധന്‍തേരസ് ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഭാഗ്യവും സാമ്പത്തിക സ്ഥിരതയും കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു.

advertisement

ധന്‍തേരസില്‍ വെള്ളിവാങ്ങുന്നതിന്റെ പ്രധാന്യം

സ്വര്‍ണത്തേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നതിനാല്‍ പലര്‍ക്കും വെള്ളി വാങ്ങുന്നത് മികച്ച ഒരു ഓപ്ഷനാണ്. വിശുദ്ധി, സൗന്ദര്യം, ചന്ദ്രന്റെ ശാന്തമായ ഊര്‍ജം എന്നിവയെയാണ് വെള്ളി പ്രതിനിധീകരിക്കുന്നത്. വെള്ളി നാണയങ്ങള്‍, പാത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവയാണ് ആളുകള്‍ പ്രധാനമായും വാങ്ങുന്നത്.

ധന്‍തേരസിന് പാത്രങ്ങള്‍ വാങ്ങുന്നതിലെ പ്രാധാന്യം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്നേ ദിവസം പിച്ചള, ചെമ്പ് എന്നിവയില്‍ നിര്‍മിച്ച പാത്രങ്ങളാണ് ആളുകള്‍ വാങ്ങാറ്. അവയ്ക്ക് പോസിറ്റീവ് ഊര്‍ജവുമായി ബന്ധപ്പെട്ട ശുദ്ധീകരണ ഗുണങ്ങളുണ്ടെന്ന് കരുതുന്നു. പൂജയ്ക്കും മറ്റ് ദൈനംദിന ജീവിതത്തിലും ഉപയോഗിക്കുന്ന പാത്രങ്ങളും മറ്റുമാണ് ആളുകള്‍ വാങ്ങുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
ദീപാവലിക്ക് മുന്നേ ധന്‍തേരസ് ദിവസം സ്വര്‍ണം, വെള്ളി, പാത്രങ്ങള്‍ വാങ്ങുന്നതിന്റെ പ്രധാന്യമെന്ത്?
Open in App
Home
Video
Impact Shorts
Web Stories