TRENDING:

Exercises | ദീർഘദൂര വിമാനയാത്രയിൽ വ്യായാമം ചെയ്ത് റിലാക്സ് ആകാം; ഇവ പരീക്ഷിച്ച് നോക്കൂ

Last Updated:

വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ എങ്ങനെ വ്യായാമം ചെയ്യുമെന്ന് ആലോചിച്ച് വിഷമിക്കേണ്ട. വിമാനത്തിൽ ഇരുന്ന് തന്നെ നിങ്ങൾക്ക് ചെയ്യാവുന്ന വ്യായാമങ്ങളുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യാത്ര ചെയ്യാൻ ഇഷ്ടമില്ലാത്തവരുമായി ആരുമുണ്ടാവില്ല. എന്നാൽ ദീർഘദൂരം വിമാനത്തിൽ യാത്ര ചെയ്യുന്നത് ശരീരത്തിന് വല്ലാത്തെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഒരുപാട് നേരം വിമാനത്തിൽ ഇരിക്കുമ്പോൾ ശരീരവേദനയും, പുറംവേദനയുമൊക്കെ സാധാരണമാണ്. ഇതിൽ നിന്ന് രക്ഷ നേടാൻ എന്ത് ചെയ്യാം? വ്യായാമം തന്നെയാണ് പോംവഴി. വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ എങ്ങനെ വ്യായാമം ചെയ്യുമെന്ന് ആലോചിച്ച് വിഷമിക്കേണ്ട. വിമാനത്തിൽ ഇരുന്ന് തന്നെ നിങ്ങൾക്ക് ചെയ്യാവുന്ന വ്യായാമങ്ങളുണ്ട്.
advertisement

ശരീരവേദന ഇല്ലാതാക്കാനും മസിൽ പിടിക്കുന്നത് ഒഴിവാക്കാനും നീര് കുറയ്ക്കാനുമൊക്കെ ഇത് സഹായിക്കും. കൂടാതെ നിങ്ങളുടെ ശരീരത്തിലെ രക്തപ്രവാഹവും മെച്ചപ്പെടുത്തും. അതിനാൽ ലക്ഷ്യസ്ഥാനത്തെത്തുമ്പോൾ നിങ്ങൾക്ക് ക്ഷീണവും സമ്മർദ്ദവുമൊന്നും തോന്നുകയില്ല. ഇതാ വിമാനയാത്രയിൽ മനസ്സും ശരീരവും ഊർജ്ജസ്വലമായിരിക്കാൻ ചെയ്യാവുന്ന ചില വ്യായാമങ്ങൾ താഴെ പറയുന്നവയാണ്.

നടക്കുക

എയർപോർട്ടിൽ വിമാനം കാത്ത് നിൽക്കുമ്പോൾ സ്വാഭാവികമായും നിങ്ങൾക്ക് അൽപം സമയം ലഭിക്കും. സെക്യൂരിറ്റി പരിശോധനകളൊക്കെ കഴിഞ്ഞാൽ അൽപനേരം നടക്കാൻ ശ്രമിക്കുക. ഇത് ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്.

advertisement

സ്ട്രെച്ചിങ്

നിരവധി സ്ട്രെച്ചിങ് വ്യായാമങ്ങൾ നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ഹാംസ്ട്രിങ് സ്ട്രെച്ചിങ് പോലുള്ള വ്യായാമങ്ങൾ ചെയ്ത് നോക്കുക. പുറംവേദന ഇല്ലാതാക്കാൻ ഫ്രോഗ് സ്ട്രെച്ചിങ് പോലുള്ള വ്യായാമം ചെയ്യുന്നത് നല്ലതാണ്. എഴുന്നേറ്റ് നിന്ന് നിങ്ങളുടെ കാൽവിരൽ തൊടുക.

കണങ്കാലിനുള്ള വ്യായാമം

നിങ്ങൾക്ക് സീറ്റിൽ ഇരുന്ന് കൊണ്ട് തന്നെ കണങ്കാലിന് വ്യായാമം ചെയ്യാവുന്നതാണ്. കാലുകൾ ഓരോന്നായി ഉയർത്തുക. കണങ്കാലിൽ നിന്ന് പാദം മെല്ലെ വട്ടത്തിൽ തിരിക്കുക. ഈ വ്യായാമം ചെയ്യുമ്പോൾ നിങ്ങളുടെ കണങ്കാലിൻെറ സമ്മർദ്ദം കുറയും.

advertisement

കഴുത്ത് മെല്ലെ തിരിക്കുക

നിങ്ങളുടെ തല മെല്ലെ ഒരു സൈഡിൽ നിന്ന് മറ്റൊരു സൈഡിലേക്ക് തിരിക്കുക. അത് പോലെത്തന്നെ കഴുത്ത് മുകളിലേക്കും താഴേക്കും പതുക്കെ ചലിപ്പിക്കാനും ശ്രമിക്കുക. ഈ വ്യായാമത്തിലൂടെ കഴുത്തിലെ വേദന ഇല്ലാതാവും.

തോളിന് വ്യായാമം

തോളിലെ വേദനയും സമ്മർദ്ദവും കുറയ്ക്കാൻ ജംപിങ് ജാക്ക് വ്യായാമം നിങ്ങൾക്ക് ചെയ്യാവുന്നതാണ്. നിന്നിടത്ത് നിന്ന് തന്നെ നിങ്ങൾക്ക് ഈ വ്യായാമം ചെയ്യാം. ഒരിടത്ത് നിന്ന് മെല്ലെ കൈകൾ ഉയർത്തുകയും ചെറുതായി ചാടുകയും ചെയ്യും. വിമാനത്തിൽ കിട്ടുന്ന സൗകര്യം അനുസരിച്ച് ജംപിങ് ജാക്ക് ചെയ്യാൻ ശ്രമിക്കുക. തോളിൽ നീര് കെട്ടുന്നത് ഇല്ലാതാക്കാനും ഈ വ്യായാമത്തിലൂടെ സാധിക്കും.

advertisement

ഷോൾഡർ റൊട്ടേഷൻ

നിൽക്കുമ്പോൾ നിങ്ങളുടെ കൈകൾ രണ്ടും ഇടുപ്പിൽ വെക്കുക. പതുക്കെ ഒരേ സമയത്ത് തന്നെ തോൾ റൊട്ടേറ്റ് ചെയ്യുക. ഇത് ഘടികാരദിശയിലും എതിർ ഘടികാരദിശയിലും ചെയ്യണം.

കാൽമുട്ടിന് വ്യായാമം

നിങ്ങളുടെ കാൽമുട്ടുകൾ ഒന്നൊന്നായി ഉയർത്തി പതുക്കെ നെഞ്ചിന് സമീപം കൊണ്ടുവരാൻ ശ്രമിക്കുക. ഇരിന്നു കൊണ്ട് നിങ്ങൾക്ക് ഈ വ്യായാമം ചെയ്യാവുന്നതാണ്.

അടുത്ത തവണ വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഈ വ്യായാമങ്ങൾ ചെയ്യാൻ ശ്രമിച്ച് നോക്കൂ.

Also read : വിമാനത്തിലെ പ്രതിഷേധം; ഇ.പി ജയരാജന് 3 ആഴ്ച യാത്രാവിലക്ക്; യൂത്ത് കോണ്‍ഗ്രസുകാർക്ക് രണ്ടാഴ്ച

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
Exercises | ദീർഘദൂര വിമാനയാത്രയിൽ വ്യായാമം ചെയ്ത് റിലാക്സ് ആകാം; ഇവ പരീക്ഷിച്ച് നോക്കൂ
Open in App
Home
Video
Impact Shorts
Web Stories