ഫോർബ്സ് റിപ്പോർട്ട് പ്രകാരം, വർഷങ്ങളോളം ഒരുമിച്ച് താമസിച്ചിരുന്നവരാണ് ശ്രീധറും മുൻ ഭാര്യയും. കാലിഫോർണിയയിലാണ് ഇവരുടെ വിവാഹമോചനക്കേസ് നടന്നിരുന്നത്. തന്നോട് ആലോചിക്കാതെ സോഹോയുടെ സ്വത്തുക്കളിൽ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റിയെന്നും സോഹോ ഓഹരിയുടെ വലിയൊരു ഭാഗം ശ്രീധറിന്റെ സഹോദരിയുടെയും ഭർത്താവിന്റെയും പേരിലാക്കിയെന്നും പ്രമീള ആരോപിക്കുന്നു. എന്നാൽ, അത്തരം കൈമാറ്റങ്ങളൊന്നും നടന്നിട്ടില്ലെന്ന് വെമ്പു തന്റെ ട്വീറ്റിൽ പറഞ്ഞു.
“ഞാൻ ഒരിക്കലും കമ്പനിയിലെ എന്റെ ഷെയറുകൾ മറ്റാർക്കും കൈമാറിയിട്ടില്ല. 27 വർഷത്തെ ചരിത്രമാണ് ഞങ്ങളുടെ കമ്പനിക്കുള്ളത്. അതിൽ ആദ്യത്തെ 24 വർഷം ഞാൻ യുഎസിലാണ് താമസിച്ചിരുന്നത്. എന്നാൽ ഇന്ത്യ കേന്ദ്രീകരിച്ചാണ് കമ്പനി രൂപീകരിച്ചത്. അത് കമ്പനിയുടെ ഉടമസ്ഥതയിലും പ്രതിഫലിക്കും,” ശ്രീധർ വെമ്പു ട്വിറ്ററിൽ കുറിച്ചു.
advertisement
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
March 15, 2023 9:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
'ഭാര്യയെയും മകനെയും ഉപേക്ഷിച്ചതല്ല; കമ്പനിയിലെ ഷെയറുകൾ കൈമാറിയിട്ടില്ല': ആരോപണങ്ങൾ നിഷേധിച്ച് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു