കോവിഡ് മഹാവ്യാധി ലോകമെമ്പാടുമുള്ള ആളുകളുടെ പതിവ് രീതികളെ തടസപ്പെടുത്തുക മാത്രമല്ല വിവിധ മേഖലകളില്‍ മുന്‍ഗണനകളെ പുനര്‍നിര്‍വചിക്കുകയും ചെയ്‌തെന്ന് സാമ്പത്തിക വിദഗ്ദ്ധയായ ജൂലിയറ്റ് ഷോര്‍ സിഎന്‍ബിസിയോട് പറഞ്ഞു. നാല് ദിവസം ജോലിയെന്നത് സമൂലമായ ഒരു ആശയം മാത്രമല്ലെന്നും പരീക്ഷിച്ച് ഫലം കണ്ട ഒരു മാതൃകയാണെന്നും ജൂലിയറ്റ് ഷോര്‍ വെളിപ്പെടുത്തി. കുറഞ്ഞ ജോലി ദിവസങ്ങളുടെ ഫലത്തെ കുറിച്ച് പഠിക്കുന്ന ആഗോള പരീക്ഷണ സംരംഭമായ 4 ഡേ വീക്കിലെ പ്രധാന ഗവേഷകയാണ് ഷോര്‍.
ആഴ്ചയില്‍ നാല് ദിവസം മാത്രം ജോലി ബിസിനസുക്കാര്‍ക്കും ജീവനക്കാര്‍ക്കും ഗണ്യമായ നേട്ടങ്ങള്‍ നല്‍കുമെന്ന് ഷോര്‍ പറയുന്നു. യുഎസ്, യുകെ, കാനഡ എന്നിങ്ങനെ ഒന്നിലധികം രാജ്യങ്ങളില്‍ നിന്നുള്ള 245 സ്ഥാപനങ്ങളിലും 8,700-ലധികം ജീവനക്കാരെയും കേന്ദ്രീകരിച്ചാണ് ഷോര്‍ ഇതുസംബന്ധിച്ച ഗവേഷണം നടത്തിയത്. ശമ്പളം വെട്ടിക്കുറയ്ക്കാതെ ആഴ്ചയില്‍ നാല് ദിവസത്തെ ജോലി സ്വീകരിച്ച ശേഷം ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍-ജീവിത സന്തുലിതാവസ്ഥ അനുഭവപ്പെട്ടതായി ഷോര്‍ കണ്ടെത്തി.
advertisement
ഇങ്ങനെ ജോലി ചെയ്ത് ജീവനക്കാര്‍ക്ക് സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറഞ്ഞതായും മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെട്ടതുമായി അനുഭവപ്പെട്ടു. ഇത് ബിസിനസ് ലാഭം വര്‍ദ്ധിപ്പിച്ചതായും ജൂലിയറ്റ് ഷോര്‍ കണ്ടെത്തി. ഉത്പാദനക്ഷമയിലുണ്ടായ കുതിച്ചുചാട്ടം വളരെ ശ്രദ്ധേയമാണെന്നും ഷോര്‍ പറയുന്നു.
ഉത്പാദനക്ഷമത നിലനിര്‍ത്തുന്നതിനുമപ്പുറം ജീവനക്കാര്‍ക്ക് അവരുടെ ജോലിയിലും ജീവിതത്തിലും ഇത് മികച്ച മാറ്റം കൊണ്ടുവന്നതായി അനുഭവപ്പെട്ടു. സമ്മര്‍ദ്ദമില്ലാതെ ജോലി ചെയ്യാന്‍ സാധിക്കുന്നു. ജോലി നിലവാരത്തെ കുറിച്ച് ജീവനക്കാര്‍ക്കുതന്നെ നല്ല അനുഭവം നേരിട്ടു. ഇത് ജീവനക്കാരുടെ മൊത്തത്തിലുള്ള ക്ഷേമത്തില്‍ വലിയ സ്വാധീനം ചെലുത്തിയതായും ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഷോര്‍ പറഞ്ഞു.
എന്നാല്‍ പരീക്ഷിച്ച് തെളിയിക്കപ്പെട്ട ഫലങ്ങള്‍ ഉള്ളപ്പോഴും ഈ ജോലി സമ്പ്രദായം സ്വീകരിക്കാന്‍ കമ്പനികള്‍ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് ഷോര്‍ ചോദിക്കുന്നു. മാനേജര്‍മാര്‍ നിയന്ത്രണം ഉപേക്ഷിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും ജീവനക്കാര്‍ക്ക് കൂടുതല്‍ സമയം നല്‍കിയാല്‍ കമ്പനികള്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നൊരു തോന്നല്‍ ഉണ്ടെന്നും ഷോര്‍ പറയുന്നു.
മിക്ക കമ്പനികളും ഇതിനെ അപകടം നിറഞ്ഞയതായിട്ടാണ് കാണുന്നതെന്നും ഷോര്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ടാണ് ഈ കമ്പനികള്‍ ആറ് വര്‍ഷത്തേക്കോ ഒരു വര്‍ഷത്തേക്കോ മാത്രം പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി നോക്കാന്‍ പറയുന്നത്. വെള്ളിയാഴ്ച ദിവസം പ്രവൃത്തി ദിവസം എന്ന രീതിയില്‍ മാറേണ്ടതുണ്ടെന്നും അത് കമ്പനികള്‍ നടപ്പാക്കി തുടങ്ങുമെന്നും ജൂലിയറ്റ് ഷോര്‍ പ്രവചിച്ചു.