TRENDING:

ആരോ​ഗ്യത്തെക്കുറിച്ചും രോ​ഗത്തെക്കുറിച്ചും പേടിയുണ്ടോ ? അങ്ങനെ പേടിക്കുന്നവർ നേരത്തേ മരിക്കുമെന്ന് പഠനം

Last Updated:

ആരോ​ഗ്യത്തെക്കുറിച്ചും രോ​ഗങ്ങളെക്കുറിച്ചും ഇങ്ങനെ പേടിക്കുന്നതിനെ ഹൈപ്പോകോൺഡ്രിയാക് എന്നാണ് വിളിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സ്വന്തം ആരോഗ്യത്തെക്കുറിച്ചും രോ​ഗങ്ങളെക്കുറിച്ചും അമിതമായി ആശങ്കപ്പെടുന്ന ആളുകൾ മറ്റുള്ളവരേക്കാൾ നേരത്തെ മരിക്കാൻ സാധ്യതയുണ്ടെന്ന് പഠനം. സ്വീഡനിലുള്ള ഒരു സംഘം ​ഗവേഷകരാണ് പഠനം നടത്തിയത്. ആരോ​ഗ്യത്തെക്കുറിച്ചും രോ​ഗങ്ങളെക്കുറിച്ചും ഇങ്ങനെ പേടിക്കുന്നതിനെ ഹൈപ്പോകോൺഡ്രിയാക് (hypochondriac) എന്നാണ് വിളിക്കുന്നത്. ഇൽനസ് ആങ്സൈറ്റി ഡിസോഡർ ‌ (illness anxiety disorder (IAD)) എന്നും ചില മെഡിക്കൽ പ്രൊഫഷണലുകൾ ഈ അവസ്ഥയെ വിളിക്കുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ആരോഗ്യത്തെക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠ, പലപ്പോഴും ഗുരുതരമായ ഈ മെഡിക്കൽ അവസ്ഥയിലേക്ക് നയിക്കാറുണ്ട്. വലിയ രോഗമുണ്ടെന്നു കരുതി ഡോക്ടറെ പതിവായി സന്ദർശിക്കുന്നതോ, എന്തോ മാരകമായ രോ​ഗം തനിക്കുണ്ടെന്നു കരുതി അസുഖം വരുമ്പോൾ ആശുപത്രിയിൽ പോകാൻ പേടിക്കുന്നതോ ഒക്കെ ഇൽനസ് ആങ്സൈറ്റി ഡിസോഡറിന്റെ ലക്ഷണങ്ങൾ ആകാം. രോഗാവസ്ഥയെക്കുറിച്ച് അമിതമായി ആശങ്കപ്പെടുന്നതും ക്ലിനിക്കുകളും ആശുപത്രികളും സന്ദർശിക്കുകയും ചെയ്യുന്നതായിരിക്കും ആദ്യത്തെ കൂട്ടരുടെ രീതി.

കോവിഡിനു ശേഷം ആരോ​ഗ്യ പ്രശ്നങ്ങളുള്ളവരിൽ പ്രതിരോധശേഷി വർധിപ്പിക്കാൻ CMFRI-യുടെ കടൽപായൽ ഉൽപന്നങ്ങൾ

advertisement

ആശുപത്രി അപകടകരമായ സ്ഥലമാണ്, അങ്ങനെയുള്ള സ്ഥലത്തു വെച്ച് താൻ മരിച്ചു പോയേക്കാം എന്നാണ് രണ്ടാമത്തെ കൂട്ടർ ചിന്തിക്കുന്നത്. ഈ രണ്ട് അവസ്ഥക്കും ചികിത്സയും തെറാപ്പിയും ആവശ്യമാണെന്ന് ‍ഡോക്ടർമാർ പറയുന്നു.

ഏകദേശം 42,000 ആളുകളെയാണ് സ്വീ‍‍‍ഡിഷ് ​ഗവേഷക സംഘം പഠന വിധേയമാക്കിയത്. അവരിൽ 1,000 പേർക്ക് ഇൽനസ് ആങ്സൈറ്റി ഡിസോഡർ ഉണ്ടായിരുന്നു. ഇവരെ ഇരുപത് വർഷത്തോളമാണ് സംഘം നിരീക്ഷിച്ചത്. ഈ അവസ്ഥയുള്ള ആളുകൾ മറ്റുള്ളവരേക്കാൾ നേരത്തേ മരിക്കാൻ സാധ്യതയുണ്ടെന്നും ഗവേഷക സംഘം കണ്ടെത്തി. രോ​ഗമില്ലാത്തവരേക്കാൾ അഞ്ച് വർഷം മുൻപെങ്കിലും ഇൽനസ് ആങ്സൈറ്റി ഡിസോഡർ ഉള്ളവർ മരിച്ചതായും കണ്ടെത്തി. ഇക്കൂട്ടത്തിൽ സ്വാഭാവികവും അസ്വാഭാവികവുമായ കാരണങ്ങളാൽ മരിച്ചവർ ഉണ്ട്.

advertisement

മിഠായിപ്പൊതി എങ്ങനെ അവിടെയെത്തി? കടുത്തപനിയും അണുബാധയുമായി ഡോക്ടറെ കണ്ട എട്ടുവയസുകാരിയുടെ പരിശോധനാഫലം

സ്വാഭാവികമായ കാരണങ്ങളാൽ മരിച്ചവരിൽ ഭൂരിഭാ​ഗവും ഹൃദയസംബന്ധമായ കാരണങ്ങൾ, ശ്വാസകോശ സംബന്ധിയായ കാരണങ്ങൾ, തുടങ്ങിയവ മൂലമാണ് മരിച്ചത്. ഇതിൽ പലർക്കും അവർ പേടിച്ചതു പോലെ കാൻസർ പിടിപെട്ടിരുന്നില്ല എന്നും ​ഗവേഷക സംഘം കണ്ടെത്തി. ഇൽനസ് ആങ്സൈറ്റി ഡിസോഡർ ഉള്ള ചിലർ സ്വയം ജീവനൊടുക്കിയതായും സംഘം കണ്ടെത്തി.

ഇൽനസ് ആങ്സൈറ്റി ഡിസോഡർ ചില മാനസിക രോ​ഗങ്ങളിലേക്കും നയിച്ചേക്കാമെന്ന് ​ഗവേഷകർ പറയുന്നു. ഈ രോ​ഗാവസ്ഥ ഉള്ള ആളുകൾക്ക് പല തരം സ്റ്റി​ഗ്മകൾ അനുഭവപ്പെടുകയും അവർ എല്ലാവരിൽ നിന്നും ഒറ്റപ്പെടുന്നതായും തോന്നിയേക്കാം. ഇത്തരം തോന്നലുകൾ, ക്രമേണ ഉത്കണ്ഠയ്ക്കും വിഷാദത്തിനും കാരണമായേക്കാം. ഇത് പലരെയും ആത്മഹത്യയിലേക്ക് തള്ളിവിടുന്നു.

advertisement

ഇത്തരക്കാർ എങ്ങനെയാണ് സ്വാഭാവികമായ കാരണങ്ങളാൽ നേരത്തേ മരിക്കുന്നത് എന്ന ചോദ്യത്തിനും ​ഗവേഷകർ ഉത്തരം കണ്ടെത്തിയിട്ടുണ്ട്. ഇൽനസ് ആങ്സൈറ്റി ഡിസോഡർ ഉള്ളവർ അത് മറക്കാനും അതിനെ നേരിടാനും മദ്യപാനം, പുകവലി, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ ദുശീലങ്ങൾക്കും അടിമപ്പെട്ടേക്കാം. ഇഅത്തരം ദുശീലങ്ങൾ പലപ്പോഴും അകാല മരണത്തിലേക്ക് നയിക്കുന്നതായും ​ഗവേഷകർ കൂട്ടിച്ചേർത്തു.

മലയാളം വാർത്തകൾ/ വാർത്ത/Life/
ആരോ​ഗ്യത്തെക്കുറിച്ചും രോ​ഗത്തെക്കുറിച്ചും പേടിയുണ്ടോ ? അങ്ങനെ പേടിക്കുന്നവർ നേരത്തേ മരിക്കുമെന്ന് പഠനം
Open in App
Home
Video
Impact Shorts
Web Stories