ഇതിനായി ഒരു ദിവസം 20,000 രൂപ ചെലവഴിക്കുന്നുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. ജപ്പാനിലെ പ്രശസ്തയായ ഗായികയാണ് ഈ വിദ്യാര്‍ഥി. മിക്ക വിദ്യാര്‍ഥികളും മെട്രോ, ട്രെയിന്‍, അല്ലെങ്കില്‍ ക്യാബ് പോലെയുള്ള അധികം പണച്ചെലവില്ലാത്ത ഗതാഗത മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഗായികയുടെ വെളിപ്പെടുത്തല്‍ എല്ലാവരെയും ആശ്ചര്യപ്പെടുത്തുകയാണ്.
കോളേജിലേക്കുള്ള വ്യത്യസ്തമായ യാത്ര
ടോക്യോയിലാണ് യുസുക്കിയുടെ താമസം. ഫുകുവോക്കയിലാണ് ഇവരുടെ കോളേജ് സ്ഥിതി ചെയ്യുന്നത്. ടോക്യോയില്‍ നിന്ന് യൂണിവേഴ്‌സിറ്റിയിലേക്ക് 1000 കിലോമീറ്റര്‍ ദൂരമുണ്ട്. ഒരു ദിവസം നാല് മണിക്കൂറോളമാണ് ഇവര്‍ വിമാനയാത്ര നടത്തുന്നത്. എന്നാല്‍, ഒരു ദിവസം പോലും ക്ലാസ് മുടക്കാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. താമസ സ്ഥലത്തുനിന്നും കോളേജിലേക്ക് 9000 രൂപ (15,000 യെന്‍) ആണ് ഇവര്‍ ചെലവഴിക്കുന്നത്. വിമാനമിറങ്ങിയ ശേഷം കോളേജിലേക്ക് ബസിലും യാത്ര ചെയ്യും.
advertisement
ഫുകുവോക്കയിലേക്ക് പുറപ്പെടുന്ന ആറ് മണിയുടെ വിമാനം കയറുന്നതിന് അഞ്ച് മണിക്ക് അവര്‍ എഴുന്നേറ്റ് ദിനചര്യകള്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് രാവിലെ 9.30ന് അവര്‍ കിറ്റക്യുഷു വിമാനത്താവളത്തില്‍ എത്തുകയും അവിടെ നിന്ന് ബസ് മാര്‍ഗം ക്യാംപസിലെത്തി ചേരുകയും ചെയ്യും.
വിമാനയാത്രക്കിടെ അവര്‍ അസ്സൈന്‍മെന്റുകള്‍ പൂര്‍ത്തിയാക്കും. ഇവര്‍ എന്താണ് ഫുകുവോകയില്‍ താമസിക്കാത്തതെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. ടോക്യോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോപ് ഗായികയാണ് യുസുക്കി. അതിനാൽ, ഫുകുവോക്കയിൽ സ്ഥിരമായി താമസിക്കുകയെന്നത് അവർ പ്രയാസമുള്ള കാര്യമാണെന്നും സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.