"മദ്യം വിളമ്പുകയും ഉച്ചത്തില്‍ പാട്ടുകള്‍ വയ്ക്കുകയും ചെയ്യുന്ന വിവാഹ ആഘോഷങ്ങളില്‍ സാധാരണയായി വഴക്കുകള്‍ ഉണ്ടാകാറുണ്ട്. മാത്രമല്ല, ഉച്ചത്തില്‍ പാട്ടുകള്‍ വയ്ക്കുന്നത് സമീപത്തെ വിദ്യാര്‍ഥികളുടെ പഠനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. വിവാഹആഘോഷങ്ങളില്‍ പാഴ് ചെലവ് പാടില്ലെന്ന് ആളുകളെ പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു," അവര്‍ പറഞ്ഞു.
വിവാഹ ചടങ്ങുകളില്‍ മദ്യം വിളമ്പാതിരിക്കുകയും ഡിജെ പാര്‍ട്ടി നടത്താതിരിക്കുകയും ചെയ്യുന്ന കുടുംബങ്ങള്‍ക്ക് 21,000 രൂപ നല്‍കാന്‍ പഞ്ചായത്ത് പ്രമേയം പാസാക്കിയിട്ടുണ്ടെന്ന് ഗ്രാമുഖ്യ പറഞ്ഞു. ബല്ലോ ഗ്രാമത്തില്‍ ഏകദേശം 5000 പേരാണ് ഉള്ളത്.
advertisement
യുവാക്കളെ കായിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രാമത്തില്‍ ഒരു സ്റ്റേഡിയം നിര്‍മിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
വിവിധ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് ഗ്രാമത്തില്‍ ഒരു സ്റ്റേഡിയം നിര്‍മിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗ്രാമത്തില്‍ ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാനും പഞ്ചായത്ത് നിര്‍ദേശിച്ചിട്ടുണ്ട്. ജൈവ കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് വിത്തുകള്‍ സൗജന്യമായി നല്‍കുമെന്നും ഗ്രാമുഖ്യ അറിയിച്ചു.
Summary: A village in Punjab is offering a sum of Rs 21K for weddings conducted without alcohol and DJ