TRENDING:

കാർ ഡ്രൈവ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

Last Updated:

ഡ്രൈവിം​ഗ് സുരക്ഷിതമാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സമീപകാലങ്ങളിലായി കേരളത്തിൽ നിരവധി റോഡ് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ നിരവധിപേരുടെ ജീവനും പൊലിഞ്ഞു പോയിട്ടുണ്ട്. അറ്റകുറ്റപണികൾ പൂർത്തീകരിക്കാത്തതും സുരക്ഷിതമില്ലാത്തതുമായ റോഡുകൾ ഒരുവശത്തുള്ളപ്പോൾ, മറുവശത്ത് ചിന്തിക്കേണ്ടത് സുരക്ഷിതമായ ഡ്രൈവിം​ഗാണ്. ‍‍
News18
News18
advertisement

രാത്രി കാലങ്ങളിൽ വാഹനം ഓടിക്കുമ്പോൾ ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ദീർഘദൂരയാത്രകളിൽ ചില കാര്യങ്ങൾ ഓർക്കണം. അവ എന്തൊക്കെയാണെന്ന് നോക്കാം...

  • ഏറ്റവും സുരക്ഷിതമായ വാഹനമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. എന്തെങ്കിലും അപകടം വിളിച്ചുവരുത്താൻ സാധ്യതയുള്ള വാഹനങ്ങൾ ഒരിക്കലും യാത്രയിൽ ഉപയോ​ഗിക്കരുത്.
  • കാർ ഡ്രൈവ് ചെയ്യുന്നവർ ഏറ്റവും അധികം ആസ്വദിക്കുന്ന ഒന്നാണ് സ്പീഡ്. ‍ട്രാഫിക് കുറവുള്ള റോഡുകൾ ആയാലും വളരെ സാവാധാനത്തിൽ വാഹനം ഓടിക്കുന്നതാണ് ഏറ്റവും നല്ലത്. ട്രാഫിക് കുറവുള്ള വഴി തിരഞ്ഞെടുത്ത ഡ്രൈവ് ചെയ്യുന്നത് ഒരേ സ്പീഡിൽ തുടരാൻ സഹായിക്കും. മുൻപിലുള്ള വാഹനം അപകടത്തിൽ പെട്ടാൽ നിങ്ങൾക്ക് സുരക്ഷിതമായി നിങ്ങളുടെ വാഹനം നിർത്താൻ പാകത്തിലുന്ന വേഗത്തിലാകണം ഡ്രൈവ് ചെയ്യേണ്ടത്. ഇത് അപകടങ്ങൾ ഒഴിവാക്കാൻ സഹായകമാണ്.
  • advertisement

  • മറ്റൊരു കാര്യം ഡ്രൈവിം​ഗിനിടെ ഫോൺ വന്നാൽ ഒരിക്കലും എടുക്കരുത്. ഇത് ശ്രദ്ധമാറുന്നതിന് കാരണമാകും. ഡ്രൈവ് ചെയ്തുകൊണ്ട് ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കണം.
  • ഓവർടേക്കിം​ഗാണ് അപകടം സംഭവിക്കുന്നതിലെ മറ്റൊരു കാര്യം. മുൻപിലെ വാഹനത്തിന്റെ വേഗത മനസിലാക്കി, ഓവർടേക്കിം​ഗ് ആവശ്യമായ സ്ഥലം ഉണ്ടെന്ന് ഉറപ്പിച്ചതിനു ശേഷം മാത്രം ഓവർ ടേക്കിം​ഗ് ചെയ്യുക.
  • ദീർഘദൂരയാത്ര ചെയ്യുകയാണെങ്കിൽ ഇടവേളകൾ എടുത്ത് ഡ്രൈവ് ചെയ്യണം. പ്രത്യേകിച്ചും രാത്രികാലങ്ങളിൽ കാർ ഓടിക്കുമ്പോൾ ഉറക്കം വന്നാൽ വാഹനം ഒതുക്കി നിർത്തി ഉറക്കം മാറ്റിയിട്ടുവേണം ഡ്രൈവ് ചെയ്യാൻ. സമയം ലഭിക്കാനായി ഒറ്റയിരുപ്പിന് ഡ്രൈവ് ചെയ്യുന്നത് നിങ്ങളെ കൂടുതൽ ക്ഷീണിപ്പിക്കുകയും അതുവഴി നിങ്ങൾ ഉറങ്ങിപ്പോവാനുള്ള സാദ്ധ്യതകൾ വർധിപ്പിക്കുകയും ചെയ്യും. സുരക്ഷിതമെന്ന് തോന്നുന്ന ഇടങ്ങളിൽ വാഹനം നിർത്തി ക്ഷീണം അകറ്റാം.
  • advertisement

  • റോഡിന്റെ അവസ്ഥ മനസിലാക്കാനും നിരീക്ഷിക്കാനും കഴിയുന്ന ഒരു ഡ്രൈവറാണ് വാഹനം ഓടിക്കുന്നതെങ്കിൽ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും. ദീർഘദൂര യാത്രയാണെങ്കിൽ, പ്രൊഫഷണൽ ഡ്രൈവർമാരെ കൂടെകൂട്ടുന്നതാണ് നല്ലത്.
  • മികച്ച വീഡിയോകൾ

    എല്ലാം കാണുക
    ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
    എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Life/
കാർ ഡ്രൈവ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്
Open in App
Home
Video
Impact Shorts
Web Stories